കൊല്ലം: ശബരിമലയിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു തരാന്‍ കോടതികള്‍ക്ക് കഴിയുമോയെന്ന് ലോഡ് വിശ്വകര്‍മ ദേവസ്വം ആന്‍ഡ് ട്രസ്റ്റ് പ്രസിഡന്റ് ഹരിശങ്കര്പത്രസമ്മേളനത്തില് ചോദിച്ചു. ക്ഷേത്ര നിര്‍മിതിയിലെ ശാസ്ത്രീയ രഹസ്യങ്ങള്‍ അറിയാവുന്ന വിശ്വകര്‍മ്മജരാണ് ലോകത്ത് ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.
സങ്കീര്‍ണമായ ശാസ്ത്രീയ വശങ്ങള് ക്ഷേത്ര നിര്‍മിതിക്ക് പിന്നിലുള്ളത് കൊണ്ടാണ് വിശദമായ പഠനങ്ങള്‍ കൂടാതെ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെടുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളെല്ലാം സാമൂഹിക ആരാധനാ കേന്ദ്രങ്ങളാണെന്ന പരക്കെയുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമവിദഗ്ധര്‍ ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നത്. പുരാതന ക്ഷേത്രങ്ങളുടെ നിര്‍മാണരീതി മാത്രം പഠിച്ചാല്‍ ഇത് ശരിയല്ലെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ഭാരവാഹികളായ ദിനേശ് വര്‍ക്കല, രാജേഷ് സി.ആര്.ചാത്തന്നൂര്‍, സദാനന്ദന് ആചാരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു