കോഴിക്കോട്: മഴ കനത്തതോടെ കല്ലായി പുഴയോടുചേര്ന്നഭാഗങ്ങളില്ചളി അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നു. കല്ലായി പാലത്തിനും സമീപ പ്രദേശങ്ങളിലും കോതി അഴിമുഖത്തുമാണ് വെള്ളം കര കവിഞ്ഞതുമൂലം ചളിക്കുളമായത്. ഇതോടെ മത്സ്യബന്ധനതൊഴിലാളികള്‍ക്ക് ചെറിയ വള്ളങ്ങള്‍പോലും പുഴയിലേക്ക് ഇറക്കാന്‍ കഴിയാതെയായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ തന്നെ പുഴയിലിറങ്ങി ചളി നീക്കം ചെയ്തു.
ഇനിയും മഴപെയ്താല്‍ ഇതുതന്നെയാകും അവസ്ഥയെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.പലയിടത്തും ചെളിത്തിട്ടകള്‍ രൂപം കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം സമീപത്തെ മരമില്ലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടി കുന്നുകൂടിയതോടെ ഈ ഭാഗത്തേക്ക് അടുക്കാന്‍ കഴിയാത്തഅവസ്ഥയാണുള്ളത്.
കോതി അഴിമുഖത്ത് വര്‍ഷങ്ങളായി അടിഞ്ഞ്കൂടിയ ചെളിയാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. ഇതിനേക്കാള്‍ കഷ്ടമാണ് മറ്റിടങ്ങങ്ങളില്‍ . കാലവര്‍ഷം ശക്തമായിട്ടും കല്ലായിപുഴയില്‍ നീരൊഴുക്ക് കൂടിയിരുന്നില്ല.അഴിമുഖത്തോട് ചേര്‍ന്ന് ചെളികെട്ടികിടന്ന് തുരുത്തുകള്‍ രൂപപെട്ടതാണ് വെള്ളം ഒഴുകി കടലില്‍ ചേരാന്‍ തടസ്സമായിരുന്നത്.ഇതേത്തുടര്‍ന്ന് പുഴയോട് ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറി.
മല്ല യന്ത്രങ്ങള്‍ ഉപയോഗിച്ച് ചെളി നീക്കം ചെയ്യുമെന്ന് കോര്പറേഷന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് ചെളിതിട്ടകള്‍ പൊളിച്ച് നീക്കം ചെയ്യാന്‍ മത്സ്യതൊഴിലാളികള്‍ തന്നെ രംഗത്തെത്തിയത്.പുലിമുട്ടിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അഴിമുഖത്ത് വന്‍തോതില്‍ ചെളി അടിഞ്ഞ് കൂടാന്‍ കാരണമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.പുഴയിലെ മാലിന്യങ്ങളും നീരൊഴുക്കിന് തടസമാവുന്നുണ്ട്.