ഉദയകുമാർ ഉരുട്ടിക്കൊല: പോലീസുകാർ കുറ്റക്കാരെന്ന് കോടതി; മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത പ്രതിയെ ഉരുട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐ കേസ്

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കേസിൽ 13 വർഷത്തിനുശേഷമാണ് കോടതി വിധി പ്രസ്താവം നടത്തിയത്.

കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തും. നാലു മുതൽ ആറുവരെയുള്ള പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റവും ചുമത്തുമെന്നും കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണവേളയിൽ മരണമടഞ്ഞിരുന്നു.

2005 സെ​​​പ്റ്റം​​​ബ​​​ർ 27 ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 നാ​​​ണ് ശ്രീ​​​ക​​​ണ്ഠേശ്വരം പാ​​​ർ​​​ക്കി​​​ൽ നി​​​ന്ന് ഇ.​​​കെ.​​​സാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നു​​ശേ​​​ഷം ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​നെ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു സി​​​ബി​​​ഐ കേ​​​സ്.

Related posts