മഴ പെയ്ത് വെള്ളം കയറിയപ്പോൾ റോഡ് തോടായി;വെള്ളം ഇറങ്ങിയപ്പോൾ റോഡ് കുളമായി; കോട്ടയത്ത് നിന്നുള്ള കാഴ്ച

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ൽ റോ​ഡു​ക​ൾ ത​ക​ർ​ന്നു. എം​സി റോ​ഡും കെ​കെ റോ​ഡും അ​ട​ക്ക​മു​ള്ള മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്ന​തോ​ടെ യാ​ത്ര ദു​സ​ഹ​മാ​യി. അ​ടു​ത്ത നാ​ളി​ൽ ടാ​ർ ചെ​യ്ത റോ​ഡു​ക​ൾ വ​രെ ത​ക​ർ​ന്നി​ട്ടു​ണ്ട്. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡു​ക​ൾ പോ​ലും ഒ​റ്റ​മ​ഴ​യി​ൽ ത​ക​രു​ന്ന കാ​ഴ്ച​യാ​ണ് ഈ ​കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

അ​തു​പോ​ലെ ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഇ​പ്പോ​ഴും സാ​ധി​ച്ചി​ട്ടി​ല്ല.ന​ഗ​ര​ത്തി​ലെ മി​ക്ക റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സ്ഥ​ല​ത്തു വ​രെ വെ​ള്ള​ക്കെ​ട്ടു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നും റോ​ഡ് ത​ക​രാ​നി​ട​യാ​ക്കു​ന്നു.

നാ​ഗ​ന്പ​ടം ബ​സ് സ​റ്റാ​ൻ​ഡ്, തി​രു​ന​ക്ക​ര, ശാ​സ്ത്രി റോ​ഡ്, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, കു​മ​ര​കം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം നേ​രി​ടു​ന്നു.മ​ഴ​ക്കാ​ലം ക​ഴി​യു​ന്പോ​ൾ റോ​ഡു​ക​ൾ​ക്ക് വ​ന്പ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വേ​ണ്ടി​വ​രും. ഇ​പ്പോ​ൾ കു​ഴി​ക​ൾ മൂ​ലം യാ​ത്ര അ​സാ​ധ്യ​മാ​യി​ട്ടു​ണ്ട്.

Related posts