ബീ​ഫ് ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി​യാ​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​വ​സാ​നി​ക്കും! വി​ചി​ത്ര​മാ​യ ക​ണ്ടു​പി​ടിത്ത​വു​മാ​യി ആ​ർ​എ​സ്എ​സ് നേ​താ​വ്

റാ​ഞ്ചി: ജ​ന​ങ്ങ​ൾ ബീ​ഫ് ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി​യാ​ൽ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ അ​വ​സാ​നി​ക്കു​മെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ് ഇ​ന്ദ്രേ​ഷ് കു​മാ​ർ. മൂ​ല്യ​ങ്ങ​ൾ പ​ല പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ന​ൽ​കു​ന്നു​ണ്ട്. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം സ്വാ​ഗ​തം ചെ​യ്യേ​ണ്ട കാ​ര്യ​മ​ല്ലെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് രാ​ജ​സ്ഥാ​നി​ലെ ആ​ൾ​വാ​റി​ൽ ന​ട​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​എ​സ്എ​സ് നേ​താ​വ്.

അ​തേ​സ​മ​യം ക്രൈസ്തവർ പ​ശു​വി​നെ “വി​ശു​ദ്ധ പ​ശു’ വെ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന​യും ഇ​ന്ദ്രേ​ഷ് കു​മാ​ർ ന​ട​ത്തി. യേ​ശു ജ​നി​ച്ച​ത് കാ​ലി​ത്തൊ​ഴു​ത്തി​ലാ​ണ്. അ​തി​നാ​ലാ​ണ് ക്രൈസ്തവർ പ​ശു​വി​നെ “വി​ശു​ദ്ധ പ​ശു’ എ​ന്നു വി​ളി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ടു​പി​ടിത്തം.

സൗ​ദി അ​റേ​ബ്യ​യി​ലെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും പ​ശു​വി​നെ കൊ​ല്ലു​ന്ന​ത് ഇ​സ്‌​ലാം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മ​റ്റ് മ​ത​ങ്ങ​ളും പ​ശു​വി​നെ കൊ​ല്ലു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Related posts