അഞ്ചൽ: മറുനാടൻ തൊഴിലാ ളിയായ മണിക് റായിയുടെ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. അഞ്ചൽ സ്വദേശി കളായ ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെയാണ് അഞ്ചൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രണ്ട് ദിവത്തേയ്ക്ക് ആണ് പ്രതികളെ പോലീസ് കസ്റ്റഡിൽ വിട്ടത്. 26 ന് കോടതിയിൽ ഹാജരാക്കും.
പുനലൂർ ഡിവൈഎസ്പി എം അനിൽകുമാർ, അഞ്ചൽ സിഐ ടി.സതികമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്.<br> സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നുള്ള കാര്യം വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം 24 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശിധരക്കുറുപ്പ്, ആസിഫ് എന്നിവർ മോഷണക്കുറ്റമാരോപിച്ച് മണിക് റായിയെ ക്രൂരമായി മർദിച്ചുവെന്നും തുടർന്നാണ് മണിക് റായി മരിച്ചതെന്നുമാണ് കേസ്.
വിലയക്ക് വാങ്ങിയ കോഴിയുമായി പോകവെ മോഷണകുറ്റം ആരോപിച്ചായിരുന്നു മർദനം. കേസിൽ രണ്ടിൽ കൂടുതൽ പ്രതികളുണ്ടെന്ന് വിവരങ്ങൾ പുറത്തു വന്നതോടെയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്.