ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: രണ്ടു പോലീസുകാർക്ക് വധശിക്ഷ; ഇവരില്‍ നിന്ന് രണ്ടുലക്ഷം രൂപ പിഴയും ഈടാക്കും; സര്‍വീസിലിരിക്കുന്ന പോലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കേരളത്തിലെ ആദ്യ കേസ്

തിരുവനന്തപുരം: ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​നെ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്രതികളായ രണ്ടു പോലീസുകാർക്ക് വധശിക്ഷ. കേസിലെ ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​യ മ​​​ല​​​യി​​​ൻ​​​കീ​​​ഴ് ക​​​മ​​​ലാ​​​ല​​​യ​​​ത്തി​​​ൽ കെ. ​​​ജി​​​ത​​​കു​​​മാ​​​ർ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി എ​​​സ്.​​​വി.​​​ശ്രീ​​​കു​​​മാ​​​ർ എന്നീ പ്രതികൾക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഇരുവരും രണ്ടു ലക്ഷം രൂപ വീതം പിഴയായും നൽകണമെന്ന് കോടതി വിധിച്ചു.

കേസിലെ നാല്, അഞ്ച് പ്രതികളായ നേ​​​മം പ​​​ള്ളി​​​ച്ച​​​ൽ സ്വ​​​ദേ​​​ശി ഡി​​​വൈ​​​എ​​​സ്പി അ​​​ജി​​​ത് കു​​​മാ​​​ർ, വെ​​​ള്ള​​​റ​​​ട കെ.​​​പി. ഭ​​​വ​​​നി​​​ൽ മു​​​ൻ എ​​​സ്പി ഇ.​​​കെ. സാ​​​ബു എന്നിവർക്ക് രണ്ടു വകുപ്പുകളിലായി മൂന്ന് വർഷം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇരുവരും ആറ് വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. കേസിലെ ആറാം പ്രതിയായ മു​​​ൻ എ​​​സ്പി ടി.​​​കെ. ഹ​​​രി​​​ദാ​​​സിന് മൂന്ന് വർഷം തടവാണ് ശിക്ഷ. കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി സോ​​​മ​​​ൻ വി​​​ചാ​​​ര​​​ണ വേ​​​ള​​​യി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞി​​​രു​​​ന്നു.

സർവീസിലിരിക്കുന്ന പോലീസുകാർക്ക് വധശിക്ഷ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്. കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. പോലീസുകാർ ഉരുട്ടിക്കൊലപ്പെടുത്തിയ ഉദയകുമാറിന്‍റെ അമ്മയുടെയും പ്രതികളുടെയും സാന്നിധ്യത്തിലാണ് കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഉദയകുമാറിനെ സ്റ്റേഷനിൽ എത്തിച്ച ഉരുട്ടിക്കൊലപ്പെടുത്തിയതെന്ന സിബിഐ കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവർക്കുമെതിരേ കൊലക്കുറ്റം ചുമത്തിയതിനാൽ കോടതി ചൊവ്വാഴ്ച ഇവരെ റിമാൻഡ് ചെയ്തിരുന്നു.

ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് മറ്റ് മൂന്ന് പ്രതികൾക്കെതിരേ തെളിഞ്ഞത്. അതിനാൽ അവരോട് രാവിലെ ഹാജരാകാൻ നിർദ്ദേശിച്ച് കോടതി മടക്കി അയയ്ക്കുകയായിരുന്നു.

Related posts