മലപ്പുറം മഞ്ചേരിയില്‍ പതിമൂന്നുകാരിയായ മകളെ കാമുകനു പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ അമ്മയെയും കാമുകനെയും പോലീസ് വലയിലാക്കി. മഞ്ചേരി ചെരണി സ്വദേശി നിയാസാണ് (32) മാതാവിന്റെ ഒത്താശയോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് പിടികൂടിയത്.
കാമുകന്റെ വാക്ചാതുര്യത്തില്‍ കൂടുങ്ങിയ 27കാരി ഇപ്പോള്‍ ജീവിതം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. പിടിയിലായ നിയാസിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന പരാതിയാണ് പോലീസിനു ലഭിക്കുന്നത്. പോലീസ് പറയുന്നതിങ്ങനെ- ഫോണിലൂടെ യുവതിയുമായി പരിചയം സ്ഥാപിച്ച നിയാസ് ഒരു വര്‍ഷത്തോളം ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആറുമാസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് ഇരുവരെയും കൈയോടെ പിടികൂടി.
നിയാസും യുവതിയും കോഴിക്കോട്ടെ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. പിതാവിനൊപ്പമായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് പീഡനവിവരം പിതാവിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം കുട്ടി മാതാവിനെ അറിയിച്ചിരുന്നെങ്കിലും പുറത്തു പറയരുതെന്ന് അവ&്വംിഷ;ര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍തൃമതികളായ യുവതികളുടെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിക്കുകയും ബന്ധപ്പെട്ട ശേഷം ഒപ്പമുള്ള ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കുന്നതുമാണ് നിയാസിന്റെ രീതി.