ചേർത്തല: ബിന്ദു പത്മനാഭന്റെ പേരിൽ വ്യാജ മുക്ത്യാർ ചമച്ച് വസ്തു തട്ടിയെടുത്ത കേസിൽ കുറ്റപത്രം ഉടൻ തയ്യാറാക്കും. കേസ് റജിസ്റ്റർ ചെയ്ത് മൂന്നു മാസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാൽ റിമാൻഡിലുള്ള പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം ഇല്ലാതാക്കാമെന്നുമാണ് പോലീസ് കരുതുന്നത്.
വ്യാജ മുക്ത്യാറിലെ ഒപ്പുകൾ, വിരടയാളം, കൈയ്യക്ഷരം എന്നിവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് കൂടി കിട്ടിയാൽ കുറ്റപത്രം പൂർണമാകുമെന്നാണ് വിവരം. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.
പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീടും പുരയിടവും പരിശോധിക്കുകയോ ഇയാളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് പോലീസിന്റെ മറുപടി.