എന്നെ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധിയ്ക്ക് പത്തു തവണയെങ്കിലും ചിന്തിക്കേണ്ടി വരും! നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്‌സഭയില്‍ വച്ച് രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ച സംഭവം രാജ്യത്തുടനീളം ചര്‍ച്ചയായിരുന്നു. കൈയ്യടികള്‍ക്കൊപ്പം വിവാദങ്ങളും ഇതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ നടപടിയ്‌ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്സഭയില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ച നടപടിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയിരിക്കുന്നത്.

രാഹുലിന്റെ കെട്ടിപിടുത്തം രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച യോഗി ഇത്തരം രീതികളെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്നും തന്നെ കെട്ടിപ്പിടിക്കുന്നതിനു മുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

രാഹുലിന്റെ പെരുമാറ്റം ബാലിശമാണെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ് രാഹുലെന്നും പറഞ്ഞ യോഗി വിവേകമുള്ള ആരും ഇത്തരത്തില്‍ പെരുമാറില്ലെന്നും കുറ്റപ്പെടുത്തി. വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടത്തിയ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് മോദിയെ രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ചത്.

Related posts