മോഹന്‍ലാലിനെ സിനിമ അവാര്‍ഡ് ദാനത്തില്‍ നിന്ന് വിലക്കാന്‍ മുന്നില്‍ നിന്നു, ആരാധകരുടെ ചീത്തവിളി അതിരുവിട്ടതോടെ ഫേസ്ബുക്ക് പൂട്ടിക്കെട്ടി സംവിധായകന്‍ ഡോ. ബിജു, കള്ള ഒപ്പില്‍ കളി മാറുന്നു

സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയവരില്‍ പ്രധാനി സംവിധായകന്‍ ഡോ. ബിജു ആയിരുന്നു.

പ്രകാശ് രാജും ചില സാംസ്‌കാരിക നേതാക്കളും ഉള്‍പ്പെടെ നൂറിലേറെ പേരുടെ ഒപ്പുണ്ടെന്ന് സംഘം വാദിച്ചെങ്കിലും അവസാനം ഒപ്പുകള്‍ പലതും കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. മോഹന്‍ലാലിന് പിന്തുണയേറുകയും ചെയ്തു. ഇപ്പോഴിതാ ആരാധകരുടെ ചീത്തവിളിയില്‍ ഫേസ്ബുക്ക് പോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ബിജു.

ആരാധകരുടെ ശല്യവും തെറിവിളികളും കാരണം ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ബിജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്.അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണെന്നു പറഞ്ഞാണ് ബിജു ഫേസ് ബുക്ക് പേജ് ഒഴിവാക്കിയത്.

അതേസമയം തന്റെ ഒപ്പും പ്രതിഷേധക്കാര്‍ കൃത്യമമായി ഇട്ടതാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ സിദാര്‍ഥ് ശിവയും രംഗത്തുവന്നു. ഞാന്‍ വളരെ അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ശ്രീ മോഹന്‍ലാല്‍ സാറിനെതിരെ ഞാന്‍ ഒരു ഹര്‍ജി ഒപ്പിട്ടു കൊടുത്തു എന്ന വാര്‍ത്ത തെറ്റാണ്- സിദ്ധാര്‍ത്ഥ് ഫേബുക്കില്‍ കുറിച്ചു.

Related posts