കുമരകം ബോട്ട് അപകടത്തിന് നാളെ 16 വയസ് ;  29  പേരുടെ ജീവൻകവർന്നെടുത്ത ദുരന്ത സ്ഥലത്തും ഇരുബോട്ടുജെട്ടികളിലും പുഷ്പാർച്ചന

കു​മ​ര​കം : കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ 16-ാം വാ​ർ​ഷി​കം നാ​ളെ. 2002 ജൂ​ലൈ 27നു ​പു​ല​ർ​ച്ചെ 5.45നാ​യി​രു​ന്നു അ​പ​ക​ടം. 29 പേ​രു​ടെ ജീ​വ​ൻ വേ​ന്പ​നാ​ട്ട് കാ​യ​ൽ അ​പ​ഹ​രി​ച്ചു. കു​മ​ര​കം, മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ഇ​രു ജെ​ട്ടി​ക​ളി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും രാ​വി​ലെ 8.45നു ​മു​ഹ​മ്മ​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ബോ​ട്ട് ദു​ര​ന്ത സ്ഥ​ല​ത്ത് കാ​യ​ലി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.

2002 ജൂ​ലൈ 27നു ​പു​ല​ർ​ച്ചെ 5.45ന് ​മു​ഹ​മ്മ​യി​ൽ നി​ന്നു യാ​ത്ര തി​രി​ച്ച എ 53 ​ബോ​ട്ട് രാ​വി​ലെ 6.10 ന് ​കു​മ​ര​ക​ത്തി​ന് അ​ര കി​ലോ​മീ​റ്റ​ർ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മു​ങ്ങി താ​ണ​ത്. അ​പ​ക​ട​ത്തി​ൽ 15 സ്ത്രീ​ക​ളും 13 പു​രു​ഷന്മാ​രും ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മ​ട​ക്കം 29 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി.

പി​എ​സ്്സി പ​രീ​ക്ഷ എ​ഴു​താ​ൻ പോ​യ മു​ഹ​മ്മ, കാ​യി​പ്പു​റം, പു​ത്ത​ന​ങ്ങാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​യി​രു​ന്നു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഏ​റെ​യും. സ്ഥി​രം യാ​ത്ര​ക്കാ​രാ​യ കൂ​ലി​പ്പ​ണി​ക്കാ​രും മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​രും ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ ആ​ളെ ക​യ​റ്റി​യ ബോ​ട്ട് കാ​യ​ലി​ലെ മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ചതാ​ണ് അ​പ​ക​ട കാ​ര​ണം.

സം​ഭ​വം അ​ന്വേ​ഷി​ക്കു​വാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന ജ​സ്റ്റീ​സ് നാ​രാ​യ​ണ ക്കു​റു​പ്പ് ക​മ്മീ​ഷ​ൻ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 91.6 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.ദു​ര​ന്ത​ത്തി​നു കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി​യി​ൽ 45 ല​ക്ഷം രൂ​പ മു​ട​ക്കി സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ചെ​ങ്കി​ലും ഇ​ത് ബോ​ട്ടു​യാ​ത്ര​ക്കാ​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Related posts