കാർത്തി നായകനായി എത്തിയ കടൈക്കുട്ടി സിങ്കത്തിന്റെ ലാഭത്തിൽ നിന്നും ഒരു കോടി രൂപ ദുരിതമനുഭവിക്കുന്ന കർഷകർക്കു നൽകി കാർത്തിയുടെ സഹോദരനും ചിത്രത്തിന്റെ നിർമാതാവുമായ സൂര്യ. കാർഷിക വികസനത്തിനും പഠനത്തിനുമാണ് ഈ തുക സൂര്യ നൽകിയത്.
സയ്യേഷ നായികയായി എത്തിയ ചിത്രത്തിൽ പ്രിയ, സത്യരാജ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാർഷിക രംഗത്തെ പ്രശ്നങ്ങളായിരുന്നു ഈ സിനിമയുടെ പ്രമേയം.