കൊച്ചി: ഗർഭസ്ഥശിശുവിനു ഗർഭപാത്രത്തിനുള്ളിൽ അപൂർവ ശസ്ത്രക്രിയ നടത്തി ഇടപ്പള്ളി അമൃത ആശുപത്രി. 22 ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ മൂത്രനാളത്തിലെ തടസം ലേസർ ചികിത്സ വഴി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണു വിജയകരമായി നടത്തിയത്. ദുബായിൽ സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശിയായ യുവതിയുടെ ശരീരത്തിലാണു ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞിന്റെ മൂത്രനാളിയിലെ തടസം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു ശസ്ത്രക്രിയ. ഗർഭസ്ഥശിശുവിനു ഗർഭപാത്രത്തിൽ ശസ്ത്രക്രിയ നടത്തുന്നതു രാജ്യത്ത് ആദ്യത്തേതാണെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു.