ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയാവാന്‍ എനിക്ക് ഒരു നിമിഷം മതി! പക്ഷേ ഞാനത് ആഗ്രഹിക്കുന്നില്ല, അതിന് കാരണവുമുണ്ട്; ബോളിവുഡ് സൂപ്പര്‍താരവും ബിജെപി എംപിയുമായ ഹേമാമാലിനി പറയുന്നു

മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിച്ചാല്‍ തനിക്കതിന് ഒരു നിമിഷം മതിയെന്ന് ബോളിവുഡ് സൂപ്പര്‍ താരവും ബിജെപി എംപിയുമായ ഹേമാ മാലിനി. പക്ഷേ താനത് ആഗ്രഹിക്കുന്നില്ല. ഹേമാ മാലിനി വ്യക്തമാക്കി. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അങ്ങനെയൊരു പദവി ആഗ്രഹിക്കാത്തതിന് കാരണവും ഹേമാമാലിനി പറയുകയുണ്ടായി.

ചുറ്റി വരിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ തന്റെ സ്വാതന്ത്ര്യം ഇല്ലാതാവും. ഹേമ കൂട്ടിച്ചര്‍ത്തു. 2003 ലാണ് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ഹേമ ആദ്യമായി രാജ്യസഭാംഗമാവുന്നത്. 2004 ല്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. 2010 ല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ആവുകയും 2014 ല്‍ ലോകസഭാംഗമാവുകയും ചെയ്തു.

Related posts