പയ്യന്നൂര്‍: യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ സ്വകാര്യ ബസ് ജീവനക്കാരുടെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം. കോഴിക്കോട്-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജാന്‍വി ബസിന്റെ കണ്ടക്ടര്‍ സുനില്‍ പുളുക്കനാട്ടും ഡ്രൈവര്‍ ഗോപനുമാണ് ഇന്നലെ രാത്രി ഒരു യാത്രക്കാരന്റെ ജീവന് രക്ഷിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.
കോഴിക്കോട് നിന്നും തളിപ്പറമ്പിലേക്ക് യാത്ര ചെയ്തിരുന്നയാള്‍ക്കാണ് ധര്മശാലയിലെത്താനായപ്പോഴേക്കും ശക്തമായ നെഞ്ച് വേദനയുണ്ടായത്. വേദനകൊണ്ട് പുളയുന്ന യാത്രക്കാരന് സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ എത്രയും പെട്ടെന്ന് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണമെന്ന കാര്യത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തെല്ലും സംശയമുണ്ടായില്ല.
ബസിലുള്ള മറ്റ് യാത്രക്കാരോട് സംഭവം ചുരുക്കിപറഞ്ഞ ശേഷം എവിടേയും നിര്‍ത്താതെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തുകയായിരുന്നു. തക്ക സമയത്ത് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെ ബസ് തിരിച്ച് വിട്ട് ധര്മ്മശാലവരെയുള്ളവരെ ഇറക്കിയ ശേഷമാണ് തിരിച്ച് പയ്യന്നൂരിലേക്കുള്ള യാത്ര തുടര്‍ന്നത്.
രാത്രി സമയമായതിനാല്‍ വീട്ടിലെത്തുന്നതിനുള്ള വെമ്പലിലായിരുന്നിട്ടും അതുവരെ ബസിലെ മറ്റു യാത്രക്കാരും സഹകരിച്ചു.