മാവേലിക്കരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യുവതിയെ തട്ടിക്കൊണ്ടു പോയത് ജലീറ്റ ജോയി, പിന്നില്‍ ബംഗളൂരു കേന്ദ്രീകരിച്ചുള്ള മലയാളി യുവതികളുടെ സ്വവര്‍ഗാനുരാഗി റാക്കറ്റ്, ഞെട്ടിക്കുന്ന വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍

മാവേലിക്കര സ്വദേശിനിയായ ഇരുപത്തഞ്ചുകാരിയെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്. തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് നഗറില്‍ പുല്ലുകുളം വീട്ടില്‍ ജലീറ്റാ ജോയി (25) ആണ് ഇന്നലെ മാവേലിക്കര പോലീസിന്റെ പിടിയിലായത്. തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്നാണ് പെണ്‍കുട്ടി പോലീസിനു നല്‍കിയിരിക്കുന്ന മൊഴിയിലുള്ളത്.

പെണ്‍കുട്ടി ബംഗളൂരുവില്‍ ഉണ്ടായിരുന്ന സമയത്ത് പലയിടങ്ങളിലും കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനു ഇരയാക്കിയിട്ടുള്ളതായും പലരുമായും ഇത്തരത്തില്‍ ലൈംഗീകബന്ധത്തിനു നിര്‍ബന്ധിച്ചിതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ബംഗളൂരുവിനു പുറമേ കോല്‍ക്കത്ത, ഗുജറാത്തിലെ സത്പുരയിലും പെണ്‍കുട്ടിയെ എത്തിച്ചു മറ്റു രണ്ടു മലയാളി യുവതികളോടൊപ്പം താമസിപ്പിച്ചതായും പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി പറഞ്ഞു.

ജലീറ്റയ്ക്കു ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വവര്‍ഗാനുരാഗി റാക്കറ്റുമായും പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബംഗളൂരുവിലുള്ള മറ്റു മലയാളി പെണ്‍കുട്ടികളും ജലീറ്റയുടെ വലയില്‍ വീണിട്ടുട്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്. ബംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് ജോലി ചെയ്തു വന്നിരുന്ന മാവേലിക്കര സ്വദേശിനി, ജലീറ്റയെ ബംഗളൂരുവില്‍ വച്ച് പരിചയപ്പെട്ടതാണ്. പെണ്‍കുട്ടിയെ നിത്യം സന്ദര്‍ശിക്കുമായിരുന്ന ജലീറ്റ തന്റെ ചേട്ടനാണെന്ന് പറഞ്ഞ് കുറെ നാള്‍ മുന്പ് ഒരാളെ പരിചയപ്പെടുത്തിയതായി പെണ്‍കുട്ടി പറയുന്നു.

തന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച ഈ യുവാവിന്റെ കാര്യം പെണ്‍കുട്ടി വീട്ടിലറിയിച്ചു. വീട്ടുകാര്‍ നേരിട്ട് യുവാവുമായി വിവാഹാലോചനയും നടത്തി. എന്നാല്‍ പീന്നീട് മാസങ്ങളോളം ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി തിരികെ നാട്ടിലേക്ക് മടങ്ങി. മറ്റ് വിവാഹാലോചനകള്‍ നടത്തുന്നതിനിടെ ജലീറ്റ പെണ്‍കുട്ടിയെ തിരികെ ബംഗളൂരുവിനു ചെല്ലാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി തയാറാവാതിരുന്നപ്പോള്‍ ജലീറ്റ തന്റെ കൈവശമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബ്ലാങ്ക് ചെക്കില്‍ അഞ്ചുലക്ഷംരൂപ എഴുതി ബംഗളൂരുവിലുള്ള അഭിഭാഷകന്‍ വഴി കേസ് നല്‍കി.

പിന്നീട് ജൂണ്‍ 21 ന് മാവേലിക്കരയിലെത്തിയ ജലീറ്റ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയുമായി ജലീറ്റ നെടുമ്പാശേരിയിലെത്തി വിമാന മാര്‍ഗം മുംബൈയിലേക്കും അവിടെ നിന്നും ഗുജറാത്തിലെ സത്പുരയിലേക്കും പോയതായി പോലീസ് പറഞ്ഞു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലൈ 24ന് ജലീറ്റ ഒരഭിഭാഷകനൊപ്പം പെണ്‍കുട്ടിയെ മാവേലിക്കരയിലേക്കയച്ചു.

മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം എസ്‌ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബംഗളൂരുവിലെത്തി ജലീറ്റയെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയിലാണ് ജലീറ്റ പെണ്‍വാണിഭത്തിനു തന്നെ ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ജലീറ്റയെ 14 ദിവസത്തേക്കു കോടതി റിമാര്‍ഡ് ചെയ്തു.

റിമാര്‍ഡ് കാലാവധി തീരുന്ന മുറയ്ക്ക് കൂടുതല്‍ അന്വേഷണത്തിനായി ജലീറ്റയെ വിട്ടുകിട്ടുന്നതിനു് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ജലീറ്റയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കും. മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗ്രേഡ് എസ്‌ഐ രാജേഷ്, രാജീവ്, ശ്യംദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Related posts