ഹനാന് കൂടുതല്‍ സിനിമകളിലേക്ക് അവസരം

തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ആണ് ഹനാന് ക്ഷണം വന്നിരിക്കുന്നത്.

വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്. ഹാനാന്റെ ജീവിതം വായിച്ചറിഞ്ഞ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ആദ്യ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നത്.

Related posts