വെറും രണ്ടുമാസം മുമ്പ് പ്രധാനമന്ത്രി നേരേന്ദ്രമോദി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് നാഷണല്‍ ഹൈവേയുടെ അവസ്ഥയാണിപ്പോള്‍ ലോകം കണ്ട് നടുങ്ങുന്നത്. വലിയ ആഘോഷത്തോടെയായിരുന്നു നാഷണല്‍ ഹൈവേയുടെ ഉദ്ഘാടനം.
ഉദ്ഘാടനം നടത്തിയശേഷം ഹൈവേയിലൂടെ മോദി നടത്തിയ റോഡ് ഷോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഈ റോഡിനെ വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചിരിക്കുന്നത്.
7,500 കോടി രൂപ ചെലവില്‍ നിര്‍മിച്ച എക്സ്പ്രസ് ഹൈവേയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കെട്ടി നില്ക്കുന്ന ഫ്ളൈ ഓവറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തറ നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള എക്സ്പ്രെസ്വേയിലെ വെള്ളപ്പൊക്കം അദ്ഭുത പ്രതിഭാസം തന്നെയെന്നാണ് ആളുകള്‍ പറയുന്നത്.
ബോണറ്റ് ലെവല്‍ വരെ വെള്ളത്തില്‍ മുങ്ങി കാറുകള്‍ പോകുന്നതും വെള്ളത്തില്‍ കുടുങ്ങിയ വാഹനങ്ങളും വീഡിയോയിലുണ്ട്. വെള്ളം ഒഴുകി പോകാനുള്ള ഡ്രൈനേജ് സംവിധാനങ്ങളുടെ അപാകതയാണ് വെള്ളക്കെട്ടിന് കാരണം. മഴ കനത്തതോടു കൂടി വെള്ളം ഒഴുക്ക് നിന്നതാണ് വെള്ളക്കെട്ടിന് കാരണം.
പുതിയ പാത നിലവില്‍ വന്നതോടെ ഡല്‍ഹിയും മീററ്റും തമ്മിലുള്ള യാത്രാസമയത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകള്‍, മഴവെളള സംഭരണികള്‍, അണ്ടര്‍ പ്ലാസകള്‍ എന്നിവയാണ് അതിവേഗ പാതയിലെ പ്രത്യേകത. രണ്ടര ലക്ഷത്തോളം വൃക്ഷത്തൈകളാണ് പാതയ്ക്ക് ഇരുവശവും നട്ടുപിടിപ്പിച്ചിട്ടുളളത്.
അതിവേഗ പാതയുടെ ഉദ്ഘാടനത്തോടെ ഡല്‍ഹിയില്‍നിന്നും മീററ്റിലേക്കുളള യാത്രാസമയം രണ്ടര മണിക്കൂറില്‍നിന്നും 45 മിനിറ്റായി ചുരുങ്ങും. പദ്ധതിയുടെ മൊത്തം വ്യാപ്തി 82 കിലോമീറ്ററാണ്. ഇതില്‍ 27.74 കിലോമീറ്ററാണ് 14 വരി പാതയിലുളളത്. ഇവയുടെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
Dear @narendramodi ji, u inaugurated Meerut “Expressway” a day b4 Kairana elections. Cudn’t withstand 1st rain. Road caved in, on July 3. Today, 2nd rain, whole road came to standstill at Ghazipur border for 5 hours. Extended to elevated road, which Yogi ji opened few days back. pic.twitter.com/X9UMEhnFX5
— Amit Tyagi (@hiambuj) July 26, 2018
https://youtu.be/I_cLfCQoxjo