അപകടങ്ങളിൽ കണ്ണടച്ച്  അധികൃതർ , കണ്ണ് തുറന്ന് കുട്ടി സഖാക്കൾ; ദേ​ശീ​യ​പാ​തയിലെ ച​തി​ക്കു​ഴി​ക​ള്‍  കല്ലും മണ്ണും കൊണ്ട് നികത്തി മാതൃകയായി പയ്യന്നൂരിലെ ഡി​വൈ​എ​ഫ്‌​ഐക്കാർ

പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ലെ ച​തി​ക്കു​ഴി​ക​ള്‍ മൂ​ല​മു​ള്ള അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ക​ണ്ണ​ട​ച്ചി​രി​ക്കു​മ്പോ​ള്‍ കു​ഴി​ക​ള​ട​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്ത്. ഓ​ണ​ക്കു​ന്ന് മു​ത​ല്‍ ക​രി​വെ​ള്ളൂ​ര്‍ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ലാ​ണ് കു​ഴി​ക​ളാ​യ റോ​ഡു​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യ​ത്.​

ദേ​ശീ​യ​പാ​ത ച​തി​ക്കു​ഴി​ക​ള്‍ കൊ​ണ്ട് നി​റ​യു​ക​യും അ​പ​ക​ട​ങ്ങ​ള്‍ നി​ത്യ​സം​ഭ​വ​മാ​കു​ക​യും ചെ​യ്ത​തോ​ടെ ത​ക​ര്‍​ന്ന റോ​ഡി​ന്‍റെ ചി​ത്രം സ​ഹി​തം രാ​ഷ്‌​ട്ര​ദീ​പി​ക വാ​ര്‍​ത്ത പ്ര​സി​ദീ​ക​രി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ദേ​ശീ​യ പാ​ത വി​ഭാ​ഗം ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച​പ്പോ​ഴാ​ണ് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ൽ ക​ല്ലും മ​ണ്ണും കൊ​ണ്ടു വ​ന്നി​ട്ട് കു​ഴി​ക​ള്‍ നി​ക​ത്തി ഇ​ടി​ച്ചു​റ​പ്പി​ച്ചാ​ണ് ഇ​വ​ര്‍ സേ​വ​ന പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്.​അ​പ​ക​ടം പ​തി​വാ​യ ക​രി​വെ​ള്ളൂ​ര്‍ ഓ​ണ​ക്കു​ന്ന് മു​ത​ലു​ള്ള ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​ക​ളാ​ണ് ഇ​വ​ര​ട​ച്ച​ത്.​ക​രി​വെ​ള്ളൂ​ര്‍ സൗ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​ഴി​ക​ള​ട​ച്ച​ത്.

Related posts