ശ്രീകണ്ഠപുരം: 12 കാരിയെ പീഡിപ്പിച്ച കേസിൽ 59 കാരൻ അറസ്റ്റിൽ. ചെമ്പന്തൊട്ടി ഞണ്ണമലയിലെ പത്രോസ് എന്ന ജോസുകുട്ടിയെയാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.
പെൺകുട്ടി പരാതി നൽകിയതോടെ നാട്ടിൽ നിന്ന് മുങ്ങിയ ഇയാളെ രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ വച്ച് പിടികൂടുകയായിരുന്നു.