ഷോപ്പിംഗ് മാളിലെ തുറന്ന ടാങ്കിനുള്ളിൽ കിടന്ന സ്രാവിനെ കാണുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് ആറുവയസുകാരിക്ക് പരിക്ക്. ചൈനയിലെ ഗുയിസ്ഹു പ്രവശ്യയിലെ ഗുയിയാംഗിലാണ് സംഭവം നടന്നത്. സിയോ ലി എന്നാണ് ഈ കുട്ടിയുടെ പേര്.
ടാങ്കിനുള്ളിൽ കിടന്ന സ്രാവിനെ കാണുന്നതിനിടെ ഈ കുട്ടിയെ സ്രാവ് ആക്രമിക്കുകയായിരുന്നു. വലത് കൈയിൽ ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്രാവ് പുറത്തേക്ക് തലനീട്ടിയാണ് ആക്രമിച്ചതെന്ന് കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മുത്തശി പറഞ്ഞു. എന്നാൽ കുട്ടി വെള്ളത്തിലേക്കു കൈ ഇട്ടപ്പോഴാണ് സ്രാവ് ആക്രമിച്ചതെന്നാണ് മാൾ അധികൃതരുടെ വാദം.