അസഹനീയമായ നടുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കിഡ്നിയിൽ നിന്നും ശസ്ത്രക്രീയ ചെയ്ത് നീക്കിയത് ഏകദേശം മൂവായിരത്തോളം മൂത്രാശയ കല്ലുകൾ. ചൈനയിലെ ഷാംഗ്ഷ്വാ സ്വദേശിനിയായ അമ്പത്താറുകാരിയുടെ ശരീരത്തിലാണ് ഈ അത്ഭുതം നടന്നത്.
ഒരാഴ്ച്ചയിലധികമായി ഈ സ്ത്രീ കടുത്ത നടുവേദന അനുഭവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് ഇവരുടെ വൃക്കയിൽ നിന്നും 2,980 മൂത്രാശയ കല്ലുകൾ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ ഇവർ സുഖം പ്രാപിച്ചുവരികയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.