200 ടൺ സ്വർണവുമായി 113 വർഷം മുന്പ് മുങ്ങിയ ദിമിത്രി ഡോൺസ്കോയ് എന്നു പേരുള്ള റഷ്യൻ യുദ്ധക്കപ്പൽ ദക്ഷിണ കൊറിയക്കാർ കണ്ടെത്തി. ഇത്രയും സ്വർണത്തിന് ഇന്ന് 13,340 കോടി ഡോളർ വിലവരും.
ജപ്പാൻ-റഷ്യ യുദ്ധത്തിനിടെ, 1905ൽ റഷ്യയുടെ രണ്ടാം പസഫിക് കപ്പൽപ്പടയ്ക്കു മുഴുവൻ വേണ്ട സ്വർണവുമായി പോകവേയാണ് കപ്പൽ മുങ്ങിയത്. ജപ്പാന്റെ കൈയിലകപ്പെടാതിരിക്കാൻ റഷ്യക്കാർതന്നെ മുക്കിയെന്നാണു വിശ്വസിക്കപ്പെടുന്നത്.
ദക്ഷിണകൊറിയയിലെ ഉല്ല്യംഗ്ദോ ദ്വീപിനു സമീപമാണ് കപ്പൽ കണ്ടെത്തിയത്. സ്വർണം അടക്കം ചെയ്തിട്ടുള്ളതെന്നു കരുതുന്ന വലിയ ഇരുന്പു പെട്ടികൾ കപ്പലിനുള്ളിലുണ്ട്. മുങ്ങൽ വിദഗ്ധർക്ക് ഇവ തുറക്കാൻ കഴിഞ്ഞിട്ടില്ല.
കപ്പലിലെ സ്വർണം മുഴുവൻ തങ്ങൾക്കു കൈമാറണമെന്നാണു റഷ്യയുടെ ആവശ്യം. പത്തു ശതമാനം റഷ്യക്കു കൊടുക്കാമെന്നും ഇരു രാജ്യങ്ങളും തമ്മിൽ റെയിൽപാത നിർമിക്കാൻ ഇതു പയോഗിക്കാമെന്നും കപ്പൽ കണ്ടെത്തിയ ഷിനിൽ ഗ്രൂപ്പ് കന്പനി പറഞ്ഞു.