ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂർണയുടെ മകൾ തൂങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ അന്നപൂർണയുടെ മകൾ കീർത്തി (35) വീടിനുള്ളിലാണ് ജീവനൊടുക്കിയത്.
മൂന്നു വർഷം മുമ്പാണ് കീർത്തി വിവാഹിതയായത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് കീർത്തി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി.