രാജസ്ഥാൻ: രാജസ്ഥാനിൽ ഏഴു വയസുള്ള പെൺകുട്ടിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം വീടിനു സമീപം കൃഷിയിടത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. വെള്ളിയാഴ്ച ജാൽവാറിലായിരുന്നു സംഭവം.
വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി തിരിച്ചുവരാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകുന്നേരം വീടിനു സമീപം കൃഷിയിടത്തിൽനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.