ബാസെറ്റെരേ (സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്): വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ 18 റണ്‍സ് വിജയമാണ് ബംഗ്ലാദേശ് നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1ന് ബംഗ്ലാദേശ് നേടി. ബംഗ്ലാദേശ് 50 ഓവറില്‍ ആറു വിക്കറ്റിന് 301. വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ആറു വിക്കറ്റിന് 283.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകരെ തമീം ഇക്ബാലിന്റെ സെഞ്ചുറി (103), മഹമദുള്ള (67), ഷക്കീബ് അല്‍ ഹസന് (37), മഷ്റഫേ മോര്‍ത്താസ (36) എന്നിവരുടെ പ്രകടനങ്ങള്‍ മികച്ച സ്കോറിലെത്തിച്ചു.
ക്രിസ് ഗെയ്ൽ (73), റോവ്മാന്‍ പവല്‍ (74 നോട്ടൗട്ട്), ഷായ് ഹോപ് (64) എന്നിവര്‍ വിൻഡീസിനായി മികച്ച പ്രകടനം നടത്തി. അവസാനംവരെ പൊരുതിയ വിന്‍ഡീസിനു സമ്മര്‍ദത്തെ അതിജീവിക്കാനാവാതെ പോയതാണ് തോല്‍വിയിലേക്കു കൊണ്ടുപോയത്. ഒന്‍പത് വർഷത്തിനുശേഷമാണ് ബംഗ്ലാദേശ് വിദേശത്ത് പരന്പര ജയിക്കുന്നത്.