കരുനാഗപ്പള്ളി : കൊലച്ചെയ്യപെട്ട എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച പുസ്തക വണ്ടി ശ്രദ്ധേയമായി.
ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയാണ് പുസ്തകവണ്ടിയുടെ യാത്ര സംഘടിപ്പിച്ചത്. ജൻമനാടായ വട്ടവടയിൽ ഒരു ലൈബ്രറി എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ജനങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പുസ്തകവണ്ടിയുടെ ഉദ്ഘാടനം തൊടിയൂർ അരമത്തുമഠം ജംഗ്ഷനിൽ ഡിവൈഎഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ വസന്ത് നിർവഹിച്ചു. തൊടിയുർ മേഖല പ്രസിഡന്റ് അച്ചു അജികുമാർ അധ്യക്ഷനായി. സെക്രട്ടറി യു വിനോദ് , സംസ്ഥാന കമ്മിറ്റി അംഗം ബി എ ബ്രിജിത്ത്, ബ്ലോക്ക് സെക്രട്ടറി ടി ആർ ശ്രീനാഥ്, പ്രസിഡന്റ്് ആർ രജ്ഞിത്ത്, ആർ അശ്വതി, ശിബി, ഹാഷിം, സദ്ദാം, ആശ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മാരാരിതോട്ടം, തറയിൽമുക്ക്, ആലുംകടവ് ,ചെറിയഴീക്കൽ, അഴീക്കൽ സുനാമി സ്മാരകം, ആലുംപീടിക, മഞ്ഞാടിമുക്ക്, വള്ളിക്കാവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൊച്ചാലുംമൂട്ടിൽ സമാപിച്ചു.
സമാപന സമ്മേളനം ബി എ ബ്രിജിത്ത് ഉദ്ഘാടനം ചെയ്തു. ഷിയാദ് അധ്യക്ഷനായി.ഹരികൃഷ്ണൻ, ഗ്രന്ഥശാലാ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പുസ്തങ്ങൾ നൽകി ജാഥയെ സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നായി രണ്ടായിരത്തോളം പുസ്തങ്ങളാണ് ലഭിച്ചത്