ഓ​ണ​ത്തി​ന് കെ​എ​സ്ആ​ര്‍​ടി​സി മാ​വേ​ലി സ​ര്‍​വീ​സ് ആ​രം​ഭി​ക്കുമെന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഓ​ണ​ത്തി​ന് മാ​വേ​ലി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​ഴി​ക്കോ​ട് നി​ന്ന് 25 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. താ​ത്കാ​ലി​ക അ​നു​മ​തി​യോ​ടെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ഉ​ത്ത​ര​മേ​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട്ട് ഇ​ന്ന് രാ​വി​ലെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്സ​വ​വേ​ള​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും ഇ​ര​ട്ടി​യി​ലേ​റെ തു​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​വേ​ലി സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് നി​ന്നും കാ​സ​ര്‍​ഗോ​ഡേ​ക്കും പാ​ല​ക്ക​ട്ടേ​ക്കും കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും ചി​ല്‍​സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ആ​ലോ​ചി​ക്കും. കോ​ഴി​ക്കോ​ട് നി​ന്നും പാ​ല​ക്കാ​ടേ​ക്കു​ള്ള ടൗ​ണ്‍ ടു ​ടൗ​ണ്‍ സ​ര്‍​വീ​സ് ന​ല്ല​രീ​തി​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

​ഴി​ക്കോ​ട് നി​ന്ന് കാ​സ​ര്‍​ഗോ​ഡേ​ക്ക് നി​ശ്ചി​ത സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന് പ​രീ​ക്ഷ​ണാ​ർ​ഥം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ത്ത​ര​മേ​ഖ​ല​യു​ടെ മേ​ല​ധി​കാ​രി സി.​വി. രാ​ജേ​ന്ദ്ര​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​വി. ല​ളി​ത​പ്ര​ഭ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി.​എം. ശി​വ​രാ​മ​ന്‍, ആ​ലീ​സ് മാ​ത്യു, കെ.​സി. പ​ങ്ക​ജാ​ക്ഷ​ന്‍, മേ​ഖ​ലാ ട്രാ​ഫി​ക് ഓ​ഫീ​സ​ര്‍ ജോ​ഷി​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts