ഇംഗ്ലണ്ട് @ 1000

ദു​​ബാ​​യ്: ക്രി​​ക്ക​​റ്റി​​ന്‍റെ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ൾ ടെ​​സ്റ്റി​​ലെ ത​​ങ്ങ​​ളു​​ടെ 1000-ാ​​മ​​ത് മ​​ത്സ​​ര​​ത്തി​​നാ​​യി ഒ​​രു​​ങ്ങു​​ന്നു. നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ഇ​​ന്ത്യ-​​ഇം​​ഗ്ല​ണ്ട് ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇം​ഗ്ല​​ണ്ടി​​ന്‍റെ 1000-ാമ​​ത് അ​​ഞ്ചു​​ദി​​ന പോ​​രാ​​ട്ട​​മാ​​ണ്. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ടീം 1000 ​​ടെ​​സ്റ്റ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്.

ച​​രി​​ത്ര ടെ​​സ്റ്റി​​നി​​റ​​ങ്ങു​​ന്ന ഇം​​ഗ്ല​ണ്ടി​​ന് ഐ​​സി​​സി (ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗൺസിൽ) ഇ​​ന്ന​​ലെ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. 1877 മാ​​ർ​​ച്ചി​​ലാ​​ണ് ഇം​​ഗ്ല​​ണ്ട് ആ​​ദ്യ ടെ​​സ്റ്റ് മ​​ത്സ​​രം ക​​ളി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യാ​​യി​​രു​​ന്നു ഇം​​ഗ്ല​ണ്ടി​​ന്‍റെ എ​​തി​​രാ​​ളി. മെ​​ൽ​​ബ​​ണി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം. 812 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഓ​​സ്ട്രേ​​ലി​​യ ടെ​​സ്റ്റ് എ​​ണ്ണ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

പു​​രു​​ഷ​ന്മാ​​രു​​ടെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ഇം​ഗ്ല​​ണ്ടി​​ന് ക്രി​​ക്ക​​റ്റ് കു​​ടും​​ബ​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​റി​​യി​​ക്കു​​ന്നു. ക്രി​​ക്ക​​റ്റി​​ന്‍റെ അ​​തി​​പു​​രാ​​ത​​ന ഫോ​​മാ​​യ ടെ​​സ്റ്റി​​ൽ ഇ​​നി​​യും വ​​ള​​ര​​യേ​​റെ മി​​ക​​വാ​​ർ​​ന്ന താ​​ര​​ങ്ങ​​ളെ സം​​ഭാ​​വ​​ന ചെ​​യ്യാ​​ൻ ഇം​ഗ്ല​ണ്ടി​​നു സാ​​ധി​​ക്ക​​ട്ടെ – ഐ​​സി​​സി ചെ​​യ​​ർ​​മാ​​ൻ ശ​​ശാ​​ങ്ക് മ​​നോ​​ഹ​​ർ പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

നാ​​ളെ ടെ​​സ്റ്റ് മ​​ത്സ​​രം തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്പ് ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന് അ​​ഭി​​ന​​ന്ദ​​ന സൂ​​ച​​ക​​മാ​​യി ഐ​​സി​​സി വെ​​ള്ളി ഫ​​ല​​കം സ​​മ്മാ​​നി​​ക്കും. ന്യൂ​​സി​​ല​​ൻ​​ഡ് മു​​ൻ ക്യാ​​പ്റ്റ​​നും ഐ​​സി​​സി അം​​ഗ​​വു​​മാ​​യ ജെ​​ഫ് ക്രോ​​ ഇം​​ഗ്ല​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ കോ​​ളി​​ൻ ഗ്രേ​​വ്സി​​നു ഫ​​ല​​കം കൈ​​മാ​​റും.

എ​​ഗ്ബാ​​സ്റ്റ​​ണി​​ലാ​​ണ് ഇ​​ന്ത്യ-​​ഇം​​ഗ്ല​​ണ്ട് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ടെ​​സ്റ്റ്. ഇ​​രു ടീ​​മു​​ക​​ളും ത​​മ്മി​​ലു​​ള്ള 118-ാമ​​ത് ടെ​​സ്റ്റ് മത്സരത്തിനാ​​ണ് നാ​​ളെ തു​​ട​​ക്കം കു​​റി​​ക്കു​​ക. ഇ​​രു​​വ​​രും മു​​ഖാ​​മു​​ഖം ഇ​​റ​​ങ്ങി​​യ​​തി​​ൽ 43 വി​​ജ​​യം ഇം​ഗ്ല​ണ്ടി​​നാ​​യി​​രു​​ന്നു. 25 എ​​ണ്ണ​​ത്തി​​ൽ ഇ​​ന്ത്യ ജ​​യം നേ​​ടി. 1932ലാ​​ണ് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ടെ​​സ്റ്റ് പോ​​രാ​​ട്ടം ആ​​രം​​ഭി​​ച്ച​​ത്. ഇം​​ഗ്ല​ണ്ട് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച​​പ്പോ​​ൾ 30 ജ​​യം അ​​വ​​ർ​​ക്കാ​​യി​​രു​​ന്നു. ആ​​റു ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. 21 എ​​ണ്ണം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു.

എ​​ഗ്ബാ​​സ്റ്റ​​ണി​​ൽ ഇം​ഗ്ല​ണ്ട് 50 ടെ​​സ്റ്റ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. 1902ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇം​​ഗ്ല​ണ്ട് എ​​ഗ്ബാ​​സ്റ്റ​​ണി​​ൽ ആ​​ദ്യ മ​​ത്സ​​രം ക​​ളി​​ച്ച​​ത്. തു​​ട​​ർ​​ന്നു​​ള്ള പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ 27 വി​​ജ​​യം ഈ ​​പി​​ച്ചി​​ൽ ഇം​ഗ്ല​​ണ്ട് സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് എ​​ട്ടെ​​ണ്ണം മാ​​ത്രം. 15 മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഇ​​ന്ത്യ എ​​ഗ്ബാ​​സ്റ്റ​​ണി​​ൽ ആ​​റ് ടെ​​സ്റ്റു​​ക​​ൾ​​ക്ക് ഇ​​റ​​ങ്ങി. അ​​തി​​ൽ അ​​ഞ്ച് എ​​ണ്ണ​​ത്തി​​ലും പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു ഫ​​ലം. ഒ​​രെ​​ണ്ണം സ​​മ​​നി​​ല നേ​​ടി​​യ​​താ​​ണ് ഈ ​​പി​​ച്ചി​​ലെ ഇ​​ന്ത്യ​​യു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​നം.

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ 2000-ാ​​മ​​ത് മ​​ത്സ​​രം ന​​ട​​ന്ന​​ത് ഇ​​ന്ത്യ​​യും ഇം​​ഗ്ല​ണ്ടും ത​​മ്മി​​ലാ​​യി​​രു​​ന്നു. ഇം​​ഗ്ല​​ണ്ട് ആ​​യി​​രം മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്പോ​​ൾ എ​​തി​​രാ​​ളി​​ക​​ൾ ഇ​​ന്ത്യ​​യാ​​ണെ​​ന്ന​​തും ര​​സ​​ക​​ര​​മാ​​ണ്. ഇ​​ന്ത്യ​​യു​​ടെ 523-ാമ​​ത് ടെ​​സ്റ്റ് മ​​ത്സ​​ര​​മാ​​ണ് നാ​​ളെ ആ​​രം​​ഭി​​ക്കു​​ക. 145 വി​​ജ​​യം നേ​​ടി​​യ​​പ്പോ​​ൾ 160ൽ ​​ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 216 എ​​ണ്ണം സ​​മ​​നി​​ല​​യി​​ലും ഒ​​രെ​​ണ്ണം ടൈ​​യി​​ലും ക​​ലാ​​ശി​​ച്ചു.

999

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​ 1877ലാ​​ണ് ഇം​ഗ്ല​ണ്ട് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ ആ​​ദ്യ മ​​ത്സ​​രം ക​​ളി​​ച്ച​​ത്. ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ന്ന് ഇം​​ഗ്ല​ണ്ടും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ൽ മെ​​ൽ​​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ 45 റ​​ണ്‍​സി​​നു ജ​​യി​​ച്ചു. 999 ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഇം​ഗ്ല​​ണ്ട് 357 ജ​​യം നേ​​ടി. 345 മ​​ത്സ​​ര​​ങ്ങ​​ൾ സ​​മ​​നി​​ല​​യി​​ലാ​​യ​​പ്പോ​​ൾ 297 തോ​​ൽ​​വി വ​​ഴ​​ങ്ങി.

Related posts