വെറുതേ കളയാതെ പരമാവധി ഉത്പാദനം;  വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​ത്തി​ലൂ​ടെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​നു​ള്ള വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ  ശ്രമം തുടരുമ്പോഴും നീരൊഴുക്ക് കൂടുന്നു

തൊ​ടു​പു​ഴ: നി​റ​ഞ്ഞു തു​ളു​മ്പാ​റാ​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് ദി​വ​സേ​ന ഒ​ഴു​കി​യെ​ത്തു​ന്ന​ത് പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ജ​ലം. ഇ​തോ​ടെ പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​ത്തി​ലൂ​ടെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​നു​ള്ള വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ വൃ​ഥാ​വി​ലാ​യി. ഇ​താ​ണ് 26 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഇ​ടു​ക്കി ഡാം ​തു​റ​ക്ക​ല്‍ എ​ന്ന അ​സു​ല​ഭ സ​ന്ദ​ര്‍​ഭ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ കൊ​ണ്ടെ​ത്തി​ച്ച​ത്.

ശ​രാ​ശ​രി 15.6 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​മാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ ദി​നം​പ്ര​തി പ​ര​മാ​വ​ധി ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ 15.015 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഇ​വി​ടെ നി​ന്നും ഉ​ല്‍​പ്പാ​ദി​പ്പി​ച്ച​ത്. 1.82 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​ന്ന​ലെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

റി​ക്കാ​ര്‍​ഡ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത്.ഇ​പ്പോ​ള്‍ ഓ​രോ ദി​വ​സ​വും 35.19 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. 130 മെ​ഗാ​വാ​ട്ട് ഉ​ല്‍​പ്പാ​ദ​ന ശേ​ഷി​യു​ള്ള അ​ഞ്ച് ജ​ന​റേ​റ്റ​റു​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ ഇ​ട​ത​ട​വി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​ത്.

ആ​കെ​യു​ള്ള ആ​റു ജ​ന​റേ​റ്റ​റു​ക​ളി​ല്‍ ഒ​രെ​ണ്ണം ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ക്കി​യു​ള്ള ജ​ന​റേ​റ്റ​റു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ല്‍ ഒ​ന്ന​ര​ക്കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​ക.

പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം ജ​ലം ക​ന​ത്ത മ​ഴ മൂ​ലം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തി​നാ​ലാ​ണ് ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ല്‍ ഉ​യ​രു​ന്ന​തി​നി​ട​യാ​ക്കി​യ​ത്.

പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​ത്തി​ലൂ​ടെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കാ​നാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ശ്ര​മി​ച്ച​തെ​ങ്കി​ലും ഉ​ല്‍​പ്പാ​ദ​ന​ത്തി​നു ശേ​ഷം പു​റ​ന്ത​ള്ളാ​ന്‍ ക​ഴി​യു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ​യാ​ണ് ഡാം ​തു​റ​ക്ക​ല്‍ അ​നി​വാ​ര്യ​മാ​യ​ത്.

അ​ഞ്ചു ജ​ന​റേ​റ്റ​റു​ക​ളും പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​യ​തോ​ടെ മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ല്‍ നി​ന്ന് ദി​വ​സേ​ന ആ​യി​രം ഘ​ന​യ​ടി വെ​ള്ള​മാ​ണ് തൊ​ടു​പു​ഴ​യാ​റി​ലേ​ക്ക് പു​റ​ന്ത​ള്ളു​ന്ന​ത്.

ഇ​തോ​ടെ തൊ​ടു​പു​ഴ​യാ​ര്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്തി​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്, ഇ​തോ​ടെ തൊ​ടു​പു​ഴ​യാ​ര്‍ ഒ​ഴു​കി​യെ​ത്തു​ന്ന വാ​ഴ​ക്കു​ളം , മൂ​വാ​റ്റു​പു​ഴ, പി​റ​വം മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്.

മൂ​ല​മ​റ്റ​ത്തു നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ തോ​ത് വ​ര്‍​ധി​ച്ച​തോ​ടെ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ചു ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. മൂ​ല​മ​റ്റ​ത്തു നി​ന്നും വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​ത്തി​നു ശേ​ഷം പു​റ​ന്ത​ള്ളു​ന്ന ജ​ലം പൂ​ര്‍​ണ​മാ​യി സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് തീ​ര പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കി മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ പൂ​ര്‍​ണ​മാ​യി ഉ​യ​ര്‍​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്.

Related posts