പത്തനംതിട്ട: തിരുവല്ല – റാന്നി റൂട്ടിൽ കെഎസ്ആർടിസിക്ക് ഒരു സുന്ദരി വണ്ടിയുണ്ട്. രാവിലെ 5.50ന് റാന്നിയിൽ നിന്നും പ്രതിദിന സർവീസാണിത്. തിരുവല്ല ഡിപ്പോയുടെ ബസിന്റെ ഷെഡ്യൂൾ രാവിലെ 11നു തുടങ്ങുന്നതാണ്.സാധാരണ കെഎസ്ആർടിസി സർവീസുകളെ വെല്ലുന്ന ബസിന്റെചന്തം കണ്ട് നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ച പേരാണ് സുന്ദരിവണ്ടിയെന്ന്.
നഷ്ടങ്ങളും പ്രതിസന്ധികളും മാത്രം കേട്ടുപോന്നിട്ടുള്ള കെഎസ്ആര്‍ടിസി മേഖലയില്‍ നിന്ന് ആരും കേട്ടാല്‍ അത്ഭുതപ്പെടുന്ന പ്രവർത്തന മികവിന്റെ നേട്ടമാണ് (ആര്‍എസ്കെ 440) കെഎല്‍ -15 9913 നമ്പരിലുള്ള ഈ സുന്ദരിക്കുള്ളത്. ഒരു ദിവസം 20,021 രൂപ റെക്കോര്‍ഡ് വരുമാനം നേടി കെഎസ്ആര്‍ടിസി സിഎംഡിയില്‍ നിന്ന് അവാര്‍ഡ് നേടിയ വണ്ടിയാണിത്.
ഇതുകൊണ്ടൊന്നും തീരുന്നില്ല ഈ സുന്ദരിയുടെ വിശേഷങ്ങള്‍. റാന്നി, തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിങ്ങനെ നാല് റൂട്ടുകളിലാണ് വണ്ടിയോടുന്നത്. മ്യൂസിക് സിസ്റ്റവും യാത്രക്കാര്‍ക്ക് കുടിവെള്ളവും എന്ന് വേണ്ട ആനവണ്ടിയുടെ സ്ഥിരം ചിത്രം മനസില്‍ നിന്ന് മായ്ക്കും വിധമാണ് ഈ സുന്ദരിയുടെ യാത്ര.
എന്നും രാവിലെ ബസ് കഴുകി വൃത്തിയാക്കി മാത്രമേ ഓട്ടത്തിന് പോകൂ. വിശേഷ ദിവസങ്ങളിലാകട്ടെ വണ്ടിയെ ആ ദിവസത്തിന് ചേരും വിധം അലങ്കരിക്കുകയും ചെയ്യും. അലങ്കാരത്തിന് യാത്രക്കാരും സ്നേഹത്തോടെ പിരിവ് നല്‍കാറുണ്ട്. ബസിലെ യാത്രക്കാരിലധികവും സ്ഥിരം യാത്രക്കാരാണ്. ടിക്കറ്റ് തുകയുടെ ബാക്കി കൃത്യമായി തിരിച്ച് കൊടുക്കാന്‍ കണ്ടക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കും ഈ സുന്ദരിയെക്കുറിച്ച് നൂറുനാവാണ്.
ശരാശരി 12000 -13000 രൂപയാണ് ദിവസ കളക്ഷന്‍. സ്വകാര്യബസുകള്‍ മത്സരിച്ചോടുന്ന റൂട്ടിലാണ് കെഎസ്ആര്‍ടിസി ബസ് വിജയഗാഥ രചിക്കുന്നത്. സ്വകാര്യബസില്‍ കയറാതെ യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസിനായി കാത്ത് നില്‍ക്കുമെന്ന് പറയുമ്പോള്‍ തന്നെ മനസിലാകും ഈ സുന്ദരിയുടെ മിടുക്ക്.
വണ്ടിയോടുള്ള നാട്ടുകാരുടെ ഇഷ്ടം കൂടി നിരവധി സ്വീകരണങ്ങള്‍ ഈ സുന്ദരിക്ക് ലഭിച്ചിട്ടുണ്ട്. തിരുവല്ലയിൽ നിന്ന് രാത്രി 8.50ന് റാന്നിയിലേക്കു പുറപ്പെടുന്ന സ്റ്റേ ബസു കൂടിയാണിത്.കെ.പി. പ്രസാദ്, കെ. രാകേഷ്, വി.ആര്. അഭിലാഷ് എന്നീ മൂന്ന് കണ്ടക്ടര്‍മാരുടെയും ടി.ജി.അനന്തകൃഷ്ണന്, ജി പ്രശാന്തന് എന്നീ രണ്ട് ഡ്രൈവര്‍മാരുടെയും ആത്മാർഥമായ സേവനമാണ് ഈ നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്ക്കുമൊക്കെ പിന്നില്‍.
എസ്ആര്ടിസി തിരുവല്ല ഡിപ്പോ, മെക്കാനിക്കല്‍ വിഭാഗം, ഡിടിഒ, സ്റ്റേഷന് മാസ്റ്റര്‍, ഡിഇ എന്നിങ്ങനെ ഇവര്‍ക്ക് പിന്തുണ നല്കുന്നവര് ഏറെയാണ്.