അഡാർ സുരക്ഷ.! ആ​ധാ​ർ ന​മ്പ​ർ പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​ഐ​ഡി​എ​ഐ

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ന​മ്പ​ർ പ​ര​സ്യ​പ്പെ​ടു​ത്തി വെ​ല്ലു​വി​ളി​ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആ​ധാ​ർ അ​ഥോ​റി​റ്റി (യു​ഐ​ഡി​എ​ഐ). ആ​ധാ​ർ ന​മ്പ​ർ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പരസ്യയ​പ്പെ​ടു​ത്ത​രു​തെ​ന്ന് യു​ഐ​ഡി​എ​ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ധാ​ർ പരസ്യയ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും യു​ഐ​ഡി​എ​ഐ അ​റി​യി​ച്ചു. ആ​ധാ​ർ ന​മ്പ​ർ പ​ര​സ്യ​പ്പെ​ടു​ത്തി​യു​ള്ള ച​ല​ഞ്ചു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് നി​ർ​ദേ​ശം.

ആ​ധാ​ർ ന​മ്പ​ർ പ​ര​സ്യ​പ്പെ​ടു​ത്തി വെ​ല്ലു​വി​ളി ന​ട​ത്തി​യ ട്രാ​യി ചെ​യ​ർ​മാ​ന്‍റെ വ്യ​ക്തി​വി​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് യു​ഐ​ഡി​എ​ഐ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ അ​നാ​വ​ശ്യ​മാ​ണ്. ഇ​ത് നി​യ​മ​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും യു​ഐ​ഡി​എ​ഐ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​ധാ​ർ ന​മ്പ​ർ പ​ര​സ്യ​പ്പെ​ടു​ത്തി പ​ണി വാ​ങ്ങി​യെ​ടു​ത്ത ശ​ർ​മ​യ്ക്കു ആ​ദ്യം പി​ന്തു​ണ ന​ൽ​കി​യ യു​ഐ​ഡി​എ​ഐ ഇ​ന്ന് മ​ല​ക്കം മ​റി​യു​ക​യാ​യി​രു​ന്നു. ആ ​ർ.​എ​സ്. ശ​ർ​മ​യു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​ത് ആ​ധാ​ർ ഡേ​റ്റാ​ബേ​സി​ൽ നി​ന്ന​ല്ലെ​ന്നും ഗൂ​ഗി​ളി​ൽ​നി​ന്നു​ള്ള വ്യ​ക്തി​വി​വ​ര​ങ്ങ​ളാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്ന് ആ​ധാ​ർ അ​ഥോ​റി​റ്റി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ആ​ധാ​ർ വെ​രി​ഫി​ക്കേ​ഷ​നാ​യി നി​ര​ന്ത​രം എ​ത്തു​ന്ന ഒ​ടി​പി സ​ന്ദേ​ശ​ങ്ങ​ളാ​ൽ ത​ന്‍റെ ഫോ​ണി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്നു കൊ​ണ്ടി​രി ക്കു​ക​യാ​ണെ​ന്ന് ഇ​ന്ന് ശ​ർ​മ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളേ ന​മു​ക്ക് വീ​ണ്ടും തു​ട​രാം. ഫോ​ണി​ലേ​ക്കു വ​രു​ന്ന ആ​ധാ​ർ ഒ​ഥ​ന്‍റി​ഫി​ക്കേ​ഷ​ൻ റി​ക്വ​സ്റ്റു​ക​ൾ കാ​ര​ണം ഫോ​ണ്‍ ബാ​റ്റ​റി ചാ​ർ​ജ് ത​ന്നെ ഇ​ല്ലാ​താ യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണ്. നി​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കു​ക. എ​ന്നാ​യി​രു​ന്നു ശ​ർ​മ​യു​ടെ നി​സ​ഹാ​യ ട്വീ​റ്റ്.

അ​തി​നി​ടെ, ശ​ർ​മ ചെ​യ്ത​തു പോ​ലെ ആ​രും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ്, ഐ​ടി മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി അ​ജ​യ് പ്ര​കാ​ശ് സാ​വ്നി മു​ന്ന​റി​യി​പ്പു ന​ൽ​കി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ശ​ർ​മ ത​ന്‍റെ ആ​ധാ​ർ ന​മ്പ​ർ ട്വി​റ്റ​റി​ലി​ട്ട് വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്. ശ​ർ​മ​യു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ളും പാ​ൻ​കാ​ർ​ഡ് ന​ന്പ​റും ഫോ​ണ്‍ ന​ന്പ​റും അ​ട​ക്കം പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ക്ക​ർ​മാ​ർ വെ​ല്ലു​വി​ളി പൊ​ളി​ച്ച​ടു​ക്കി​യ​ത്.

എ​ന്നാ​ൽ, വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ശ​ർ​മ ആ​ധാ​ർ ഉ​പ​യോ ഗി​ച്ചി​ല്ല ഈ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​തെ​ന്നു ത​ർ​ക്കി​ച്ചു. അ​തോ​ടെ​യാ​ണ് ഹാ​ക്ക​ർ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളി​ലൂ​ടെ ശ​ർ​മ​യു​ടെ ഫോ​ണി​ന്‍റെ ചാ​ർ​ജ് തീ​ർ​ത്തു കൊ​ടു​ത്ത​ത്.

Related posts