പ്ര​വാ​സി​ക​ളെ പി​ഴി​യാ​ൻ വിമാനത്താവളത്തിലെ വി​നി​മ​യകേ​ന്ദ്ര​ങ്ങ​ൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദേ​​ശരാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്നു കേ​​ര​​ള​​ത്തി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ വ​​ന്നി​​റ​​ങ്ങു​​ന്ന പ്ര​​വാ​​സി​​ക​​ളി​​ൽനി​​ന്നു ക​​റ​​ൻ​​സി വി​​നി​​മ​​യ​​ത്തി​​ന് വ​​ൻ തു​​ക സ​​ർ​​വീ​​സ് ചാ​​ർ​​ജാ​​യി വാ​​ങ്ങി ഏ​​ജ​​ൻ​​സി​​ക​​ൾ പ്ര​​വാ​​സി​​ക​​ളെ പി​​ഴി​​യു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽനി​​ന്ന് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള നി​​ര​​വ​​ധി ക​​ഥ​​ക​​ളാണു പു​​റ​​ത്തു​വ​​രു​​ന്നത്.

അ​മേ​രി​ക്ക, യൂ​​റോ​​പ്പ്, ഗ​​ൾ​​ഫ് രാ​​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​​ങ്ങ​​ളി​​ൽനിന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെത്തു​​ന്ന​​വ​​ർ​​ക്കു വി​​ദേ​​ശ ക​​റ​​ൻ​​സി ഇ​​ന്ത്യ​​ൻ രൂ​​പ​​യാ​​യി മാ​​റ്റി​​യെ​​ടു​​ക്കാ​​ൻ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ളി​​ൽ ഒ​​രു ഏ​​ജ​​ൻ​​സി മാ​​ത്ര​​മാ​​ണു​​ള്ള​​തെ​ന്നു യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഈ ​​അ​​വ​​സ​​രം മു​​ത​​ലെ​​ടു​​ത്താ​​ണ് ഏ​​ജ​​ൻ​​സി അ​​മി​​ത സ​​ർ​​വീ​​സ് ചാ​​ർ​​ജ് ഈ​​ടാ​​ക്കു​​ന്ന​​ത്.

ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് വി​​ദേ​​ശ​​ത്തു‌നി​​ന്നു​ വ​​ന്ന പ്ര​​വാ​​സി മ​​ല​​യാ​​ളി ത​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന 2000 ഡോ​​ള​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ ക​​റ​​ൻ​​സി എ​​ക​​്സ്ചേ​​ഞ്ച് കേ​​ന്ദ്ര​​ത്തി​​ൽനി​​ന്ന് ഇ​​ന്ത്യ​​ൻ രൂ​​പ​​യാ​​യി മാ​​റ്റി​​യെ​​ടു​​ത്ത​​പ്പോ​​ൾ എ​​ക്​​സ്ചേ​​ഞ്ച് ക​​ണ്‍​വേ​ർ​​ഷ​​ൻ ചാ​​ർ​​ജ് എ​​ന്ന പേ​​രി​​ൽ വാ​​ങ്ങി​​യ​​ത് 10,786 രൂ​​പ.

ഇ​​തേ തു​​ക വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു തൊ​​ട്ടു പു​​റ​​ത്തു​​ള്ള വി​​ദേ​​ശ ക​​റ​​ൻ​​സി വി​​നി​​മ​​യ കേ​​ന്ദ്ര​​ത്തി​​ൽ മാ​​റാ​​നാ​​യി ന​​ല്കേ​​ണ്ടിവ​​രു​​ന്ന സ​​ർ​​വീ​​സ് ചാ​​ർ​​ജ് 260 രൂ​​പ മാ​​ത്രം! മ​​ര​​ണാ​​വ​​ശ്യ​​ത്തി​​നാ​​യി എ​​ത്തി​​യ പ്ര​​വാ​​സി​​യാ​​ക​​ട്ടെ കൂ​​ടു​​ത​​ൽ ആ​​ലോ​​ചി​​ക്കാ​​തെ പ​​ണം മാ​​റ്റി വാ​​ങ്ങി നാ​​ട്ടി​​ലേ​​ക്കു തി​​രി​​ച്ചു. ഇ​​തേ​സ​​മ​​യം നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ ര​​ണ്ടാ​​യി​​രം യു​​എ​​സ് ഡോ​​ള​​ർ മാ​​റ്റി​​യെ​​ടു​​ക്കു​​ന്ന​​തി​​നു വേ​​ണ്ടിവ​​ന്ന​​ത് ആ​​യി​​രം രൂ​​പ​​യി​​ൽ താ​​ഴെ മാ​​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ഇ​തേ ആ​വ​ശ്യ​ത്തി​നു​ വ​ന്ന സ​ഹോ​ദ​ര​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​ദേ​​ശ ക​​റ​​ൻ​​സി വി​​നി​​മ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഈ​​ടാ​​ക്കു​​ന്ന ഫീ​​സ് നി​​ര​​ക്ക് സം​​ബ​​ന്ധി​​ച്ച് കൃ​​ത്യ​​മാ​​യി നി​​ബ​​ന്ധ​​ന​​ക​​ളി​​ല്ലെ​​ന്നാ​​ണു മ​​ന​​സി​​ലാ​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെത​​ന്നെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളാ​​യ കൊ​​ച്ചി​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കോ​​ഴി​​ക്കോ​​ടും ഇ​​ത്ത​​ര​​ത്തി​​ൽ വി​​ദേ​​ശ ക​​റ​​ൻ​​സി വി​​നി​​മ​​യ​​ത്തി​​ന് ഈ​​ടാ​​ക്കു​​ന്ന​​ത് വ്യ​​ത്യ​​സ്ത​​ നി​​ര​​ക്കാ​​ണ്. ഒ​​ന്നി​​ല​​ധി​​കം പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ങ്ങ​​ൾ നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​വ​​ർ ത​​മ്മി​​ൽ മ​​ത്സ​​ര​​മു​​ള്ള​​തു​​കൊ​​ണ്ട് അ​​വി​​ടെ നി​​ര​​ക്ക് കു​​റ​​ഞ്ഞി​​രി​​ക്കു​​ന്നു.

വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ളി​​ൽ പു​​റ​​ത്തു​​ള്ള​​തി​​ന്‍റെ പ​​തി​​ന്മ​​ട​​ങ്ങ് വാ​​ട​​ക ന​​ല്കി​​യാ​​ണ് ത​​ങ്ങ​​ളു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും അ​​തി​​നാ​​ൽ ഉ​​യ​​ർ​​ന്ന എ​​ക്സ്ചേ​​ഞ്ച് ചാ​​ർ​​ജ് ഈ​​ടാ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ത​​ങ്ങ​​ൾ​​ക്കു മു​​ന്നോ​​ട്ടു​​ പോ​​കാ​​ൻ സാ​​ധി​​ക്കൂ എ​​ന്നു​മു​ള്ള നി​​ല​​പാ​​ടാ​​ണ് ഈ ​​സ്ഥാ​​പ​​ന​​ത്തി​​ലെ അ​​ധി​​കൃ​​ത​​ർ​​ക്ക്.

എ​​ന്നാ​​ൽ, പു​​റ​​ത്തു​​ള്ള​​തി​​നേ​​ക്കാ​​ൾ 50 മ​​ട​​ങ്ങു​​വ​​രെ അ​​ധി​​ക​​മാ​​യി ഈ​​ടാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി​​യു​​മി​​ല്ല. നൂ​​റോ ഇ​​രു​​ന്നോ​​റോ ഡോ​​ള​​ർ മാ​​റ്റി​​യെ​​ടു​​ക്കു​​ന്ന​​വ​​ർ സാ​​ധാ​​ര​​ണ സ​​ർ​​വീ​​സ് ചാ​​ർ​​ജ് ശ്ര​​ദ്ധി​​ക്കാ​​റി​​ല്ല. എ​​ന്നാ​​ൽ, കൂ​​ടു​​ത​​ൽ തു​​ക മാ​​റി​​യെ​​ടു​​ക്കു​​ന്പോ​​ഴാ​​ണ് ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ ചൂ​​ഷ​​ണം വ്യ​​ക്ത​​മാ​​കു​​ന്ന​​ത്.

വി​​ദേ​​ശ ക​​റ​​ൻ​​സി വി​​നിമ​​യ​​ത്തി​​ൽ പ്ര​​വാ​​സി​​ക​​ളെ പി​​ഴി​​യു​​ന്ന ന​​ട​​പ​​ടി​​ക​​ൾ​​ക്ക് അ​​റു​​തിവ​​രു​​ത്താ​​ൻ അ​​ധി​​കാ​​രി​​ക​​ളു​​ടെ ഇ​​ട​​പെ​​ട​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന​​താ​​ണ് പ്ര​​വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യം.

Related posts