സാധനം വാങ്ങാനെത്തിയവർ ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പി​ൽ നി​ന്ന് അ​ര​ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ചു;  കാഷ് കൗണ്ടറിൽ നിന്നും പണം എടുത്തുകൊണ്ട് ഓടിപ്പോകുകയായിരുന്നു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ഡ്യൂ​ട്ടി​പെ​യ്ഡ് ഷോ​പ്പി​ൽ​നി​ന്ന് 50,000 രൂ​പ ക​വ​ർ​ന്ന സം​ഘം കാ​റി​ൽ മു​ങ്ങി. സം​ഘ​ത്തെ പോ​ലീ​സും നാ​ട്ടു​കാ​രും പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ റോ​യ​ൽ ഡ്യൂ​ട്ടി​പെ​യ്ഡ് ഷോ​പ്പി​ൽ ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

കോ​ട്ടും ടൈ​യും ധ​രി​ച്ചെ​ത്തി​യ ഇ​വ​ർ ക​ട​യു​ട​മ​യോ​ട് അ​റ​ബി​യോ ഇം​ഗ്ലീ​ഷോ അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ചു. ത​ങ്ങ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ എ​ടു​ത്തു​കാ​ട്ടി മാ​റി​ത്ത​രാ​മോ എ​ന്നു ചോ​ദി​ച്ചു. ഈ ​സ​മ​യം കാ​ഷ് കൗ​ണ്ട​റി​ൽ​നി​ന്ന് ക​ട​യു​ട​മ​യെ​ടു​ത്ത 50,000 രൂ​പ​യു​ടെ ഒ​രു​കെ​ട്ട് നോ​ട്ട് ത​ട്ടി​പ്പ​റി​ച്ച് ഇ​വ​ർ ഓ​ടു​ക​യാ​യി​രു​ന്നു.

എ​വ​ർ​ഗ്രീ​ൻ ഹോ​ട്ട​ലി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ ക​യ​റി മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​ത​ര സം​സ്ഥാ​ന ജി​ല്ല​യി​ലെ ര​ജി​സ്ട്രേ​ഷ​നു​ള്ള​താ​ണ് കാ​ർ. ഈ ​സ​മ​യം ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​വും നാ​ട്ടു​കാ​രും പി​ന്തു​ട​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.

ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ സ്ഥാ​പി​ച്ച സി​സി ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് കാ​റ് തി​രി​ച്ച​റി​യാ​ൻ ശ്ര​മം ന​ട​ത്തി​യ പോ​ലീ​സ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​വി​രം കൈ​മാ​റി​യി​ട്ടു​ണ്ട്.

Related posts