തണ്ണീർമുക്കം ബണ്ടിലെ  ​മ​ണ​ലി​നെച്ചൊല്ലി  ത​ർ​ക്കം മു​റു​കു​ന്നതിനിടെ മണൽ കടത്ത് വ്യാപകം; രാത്രികാലങ്ങളിലാണ് മണൽ കടത്തെന്ന് നാട്ടുകാർ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മ​ണ​ൽ​ചി​റ​യി​ലെ മ​ണ​ൽ​നി​ക്ഷേ​പ​ത്തി​ന്‍റെ അ​വ​കാ​ശ​ത്തെ​ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.

ബ​ണ്ടി​നു​സ​മീ​പം മ​ണ​ൽ​ചി​റ​യി​ൽ നി​ന്നും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ക്ഷേ​പി​ച്ച മ​ണ​ൽ​കൂ​ന​ക​ളി​ൽ പ​ല​തും ഇ​രു​ളി​ന്‍റെ മ​റ​വി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ലോ​റി​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലു​മാ​യെ​ത്തി​യ സം​ഘ​ങ്ങ​ളാ​ണ് മ​ണ​ൽ​ക​ട​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ​ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ല്കി.

ബ​ണ്ടി​ന്‍റെ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തു​ന്ന വ​ലി​യ ലോ​റി​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ണ​ൽ ക​ട​ത്തു​ന്ന​താ​യും അ​തോ​ടൊ​പ്പം ബ​ണ്ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് കോ​ടി​ക​ൾ മു​ട​ക്കി സ​ർ​ക്കാ​ർ ത​യാ​റാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന പൈ​ലു​ക​ളും ഇ​വി​ടെ​നി​ന്നു ക​ട​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ൽ​പ​തു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഈ ​പ്ര​ദേ​ശ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി കു​ഴി​ച്ചെ​ടു​ത്ത മ​ണ്ണും, കാ​യ​ലി​ൽ നി​ന്ന് ഡ്ര​ഡ്ജ് ചെ​യ്ത മ​ണ്ണും ഉ​പ​യോ​ഗി​ച്ച് അ​ന്ന​ത്തെ ക​രാ​റു​കാ​ര​നോ​ടൊ​പ്പം നാ​ട്ടു​കാ​ർ കൂ​ടി ശ്ര​മ​ദാ​ന​മാ​യി പ​ണി​യെ​ടു​ത്താ​ണ് മ​ണ്‍​ചി​റ​ക​ൾ നി​ർ​മി​ച്ച​ത്.

അ​തു​കൊ​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മ​ഴ​ക്കെ​ടു​തി​ക​ളി​ൽ നി​ന്നും, വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ന്ന ത​ര​ത്തി​ൽ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി മ​ണ​ൽ​ചി​റ​യി​ലെ മ​ണ്ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​തി​നു പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്കി.

അ​തേ​സ​മ​യം ബ​ണ്ടി​ലെ മ​ണ​ലി​ന്‍റെ അ​വ​കാ​ശ​ത്തെ​ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ഒൗ​ദ്യോ​ഗി​ക​ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ നീ​ളു​ക​യാ​ണ്. ബ​ണ്ടി​നാ​യി ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ൽ മ​ണ​ൽ​ചി​റ ക​രാ​റു​കാ​ര​ൻ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നും മ​ണ​ലി​ന് ത​ങ്ങ​ൾ​ക്കാ​ണ് അ​വ​കാ​ശ​മെ​ന്നും ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് വാ​ദ​മു​യ​ർ​ത്തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം സ​ർ​ക്കാ​രി​ന് മു​ന്നി​ലെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ജ​ല​സേ​ച​ന മ​ന്ത്രി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​നം നീ​ളു​ന്പോ​ൾ മ​ണ​ൽ അ​വി​ടെ​ത​ന്നെ കാ​ണു​മോ​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Related posts