രൗദ്രഭാവം! സമീപകാലത്തൊന്നും ഇല്ലാത്ത മലവെള്ളപ്പാച്ചില്‍; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടു

അ​തി​ര​പ്പി​ള്ളി: വാ​ഴ​ച്ചാ​ൽ റേ​ഞ്ചി​ലെ ചാ​ർ​പ്പ വ​ന​മേ​ഖ​ല​യി​ൽ കാ​ടി​നു​ള്ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും പ​റ​ന്പി​ക്കു​ളം,ഷോ​ള​യാ​ർ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മു​ക​ൾ തു​റ​ന്ന​തി​നാ​ലും ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.​

സ​മീ​പ​കാ​ല​ത്തൊ​ന്നും ഇ​ല്ലാ​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലാ​ണ് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ. ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം ആ​ന​മ​ല റോ​ഡി​നു മു​ക​ളി​ലൂ​ടെ നി​റ​ഞ്ഞൊ​ഴു​കി. ചാ​ർ​പ്പ പ​ഴ​യ​പാ​ലം ത​ക​ർ​ന്നു. അ​പ്രോ​ച്ച് റോ​ഡും കൈ​വ​രി​ക​ളും ഒ​ഴു​കി​പ്പോ​യി. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഏ​താ​നും വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ണ്ട്.

അ​പ​ക​ട ഭീ​തി​യെ തു​ട​ർ​ന്ന് ഇന്നലെ ഉ​ച്ച​മു​ത​ൽ ആ​ന​മ​ല റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​തി​ര​പ്പി​ള്ളി​യി​ലും മ​ല​ക്ക​പ്പാ​റ​യി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. അ​തി​ര​പ്പി​ള​ളി, വാ​ഴ​ച്ചാ​ൽ, തു​ന്പൂ​ർ​മു​ഴി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​ട​ത്തി​വി​ടു​ന്നി​ല്ല.​അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം ഇ​ന്ന് അടച്ചിട്ടു.

അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ചാ​ല​ക്കു​ടി​പ്പു​ഴ​യും ക​ര​ക​വി​ഞ്ഞ​തി​നെതു​ട​ർ​ന്ന് താ​ഴ്ന്ന ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. വീ​ടു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും വെ​ള്ളം​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ചാ​ർ​പ്പ, ക​ണ്ണ​ൻ​കു​ഴി തോ​ടു​ക​ളി​ലു​ടെ മ​ല​വെ​ള്ള​മെ​ത്തി​യ​ത്. ക​ണ്ണ​ൻ​കു​ഴി തോ​ട്ടി​ലൂ​ടെ ഉ​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ കാ​ട്ടു​പ​റ​ന്പി​ൽ ശി​വ​ൻ, ബാ​ബു, ഫി​ലോ​മി​ന വ​ട​ക്കും​ത​ല എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്നു.​സ​മീ​പ​ത്തെ റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി നാ​ലു വൈ​ദ്യു​തി കാ​ലു​ക​ൾ ഒ​ടി​ഞ്ഞു.

വ​ന​പാ​ല​ക​രും പോ​ലീ​സും വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​തു​റ​ന്ന​ത് 37 അ​ടി​യാ​ക്കി കു​റ​ച്ച​തി​നാ​ൽ പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി.

Related posts