എടക്കാട് : പിണറായി ഭരണം ഏറ്റെടുത്തത് മുതൽ കേരളത്തിലെ ജനജീവിതം സ്തംഭിച്ചിരിക്കയാണെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. ഒരു ഭാഗത്ത് അക്രമവും കൊലപാതകങ്ങളും മറുഭാഗത്ത് വിലക്കയറ്റവും കൊണ്ട് നാടെങ്ങും ഭീതിജനകവും നിശ്ചലവുമായി.
സിപിഎം പ്രവർത്തകർ അരാജകത്വം സൃഷ്ടിച്ച് അഴിഞ്ഞാടുന്നത് ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണെന്നും പിണറായിയുടെ അജണ്ടയൊന്നും ശുഹൈബ് വധക്കേസിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ പങ്കുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും മട്ടന്നൂർ സിഐ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചും എടക്കാട് ബസാറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുക്കുടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ.പി.ശ്രീധരൻ, ഷമേജ് പെരളശേരി,കെ.വി . ജയരാജൻ, കെ.സുരേഷ് , പ്രദീഷ് മുഴപ്പിലങ്ങാട്, കുന്നുമ്മൽ ചന്ദ്രൻ, പി.വി.ദിവാകരൻ, സി.അഗീഷ് ദാസൻ എന്നിവർ പ്രസംഗിച്ചു.