മുംബൈ: ഏഷ്യൻ ഗെയിംസിനു മുന്‍പ് ഇന്ത്യൻ ഗുസ്തി ടീമിന് ഒൗദ്യോഗിക സ്പോണ്സർമാരെത്തി. ടാറ്റ മോട്ടോഴ്സ് ആണ് ടീമിന്റെ ഇനിയുള്ള ഒൗദ്യോഗിക സ്പോണ്‍സർമാർ. ഗുസ്തിയിലൂടെ ഇന്ത്യക്ക് ഒളിന്പിക്സ്, കോമണ്‍വെൽത്ത് ഗെയിംസ് മത്സരങ്ങളിലെല്ലാം മെഡൽ ലഭിച്ചിരുന്നു.
2021വരെയാണ് ടീമിനെ ടാറ്റ മോട്ടോഴ്സ് സ്പോണ്സർ ചെയ്യുക. അതേസമയം, എത്ര തുകയ്ക്കാണ് സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.