കരുനാഗപ്പള്ളി: തഴവ ഗവ. എവിഎൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചത് കണ്ടെത്തിയ അധ്യാപികയെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
അധ്യാപിക രാജി രാജിന്റെ പരാതിയിൽ സ്വീകരിച്ച നടപടികൾ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സ്കൂൾ രേഖകൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസും പിടിഎ പ്രസിഡന്റും രണ്ടാഴ്ചക്കകം വിശദീകരണം നൽകണം.’
പരിക്കേറ്റ രണ്ടാം ക്ലാസുകാരിയുടെ നിലവിലെ അവസ്ഥയും തുടർനടപടികളും വിശദമാക്കി ജില്ലാ സാമൂഹിക നീതി ഓഫീസറും പോലീസും സ്വീകരിച്ചു നടപടികൾ സംബന്ധിച്ച് കരുനാഗപ്പള്ളി എസിപിയും ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സെപ്തംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും,