ഇനിയെന്ത് ചെയ്യണമെന്നെല്ലാം ആലോചിച്ച് സെറ്റിലിരിക്കുമ്പോള്‍ ആശ്വാസമായിരുന്നത് ദുല്‍ഖര്‍! ഞാനെന്ന ഭാവമില്ലാത്ത ദുല്‍ഖര്‍ എന്ന താരപുത്രനെക്കുറിച്ച് നടി പാര്‍വതി പറയുന്നതിങ്ങനെ

സ്ത്രീപക്ഷ നിലപാടുകള്‍ എടുക്കുകയും അത് ധൈര്യപൂര്‍വം സമൂഹത്തിന്റെ മുമ്പില്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്തുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുകയും അതിന്റെ പേരില്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത രണ്ട് നടിമാരാണ് പാര്‍വതിയും അപര്‍ണ ഗോപിനാഥും.

ഒരു ചാനലിലെ ടോക്ക് ഷോയില്‍ ഇരുവരും വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പരിപാടിയില്‍ ലോട്ടെടുത്ത് ലഭിക്കുന്ന ആളെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്ന ഒരു അവസരമുണ്ടായിരുന്നു. അപര്‍ണയ്ക്ക് കിട്ടിയത് മമ്മൂട്ടിയേയും പാര്‍വതിക്ക് ലഭിച്ചത് ദുല്‍ഖറിനേയും ആയിരുന്നു. ഏതായാലും ഇരുവരും തങ്ങള്‍ക്ക് കിട്ടിയ അവസരം വളരെ നന്നായി ഉപയോഗിക്കുകയും ചെയ്തു.

ഞാന്‍ എന്നൊരു ഭാവമില്ലാതെ നടക്കുന്ന ആളാണ് ദുല്‍ഖറെന്നായിരുന്നു പാര്‍വതി പറഞ്ഞത്. ഞങ്ങള്‍ ഒരുമിച്ച് ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചപ്പോള്‍ ലൊക്കേഷനില്‍ വെച്ച് ഇടയ്ക്ക് എന്റെ അടുത്ത് വന്ന് തമാശകള്‍ പറയുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷനും ബലൂണ്‍ പൊട്ടുന്നതുപോലെ പോകുമായിരുന്നെന്ന് പാര്‍വതി പറയുന്നു.

ദുല്‍ഖറിനെക്കുറിച്ച് പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ…

ഞാനാര് എന്നൊരു ഭാവമില്ലാതെ നടക്കുന്ന ഒരാളാണ് ദുല്‍ഖര്‍. സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ സ്റ്റാര്‍ ആയി കഴിഞ്ഞാല്‍ ചിലര്‍ പ്രതീക്ഷിക്കുന്ന ഈ ‘ഞാനെന്ന ഭാവം, ജാഡ’ ഇതൊന്നും ഇല്ലാത്തയാളാണ് ദുല്‍ഖര്‍. ഞാന്‍ സിനിമ കുടുംബത്തില്‍ നിന്നും വന്നയാളല്ല. പക്ഷേ, അതെല്ലാമുള്ള ഒരു സാഹചര്യത്തില്‍ നിന്നും വന്നിട്ടും ആ ഒരു ഭാവവുമില്ലാത്ത ‘കൂളാ’യ ആളാണ് ദുല്‍ഖര്‍. ബാംഗ്ലൂര്‍ ഡേയ്‌സ് ചെയ്തപ്പോള്‍ എന്റെ കഥാപാത്രം ഇനിയെന്ത് ചെയ്യണമെന്നെല്ലാം ആലോചിച്ച് സെറ്റില്‍ ഇരിക്കുമ്പോള്‍ വളരെ ശാന്തനായി, കൂളായി യാതൊരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് ദുല്‍ഖര്‍ നടക്കും. അഭിനയിച്ച് തകര്‍ക്കുകയും ചെയ്യും. ആള് ഫണ്ണിയാണ്.

മമ്മൂട്ടിയെക്കുറിച്ച് അപര്‍ണ പറഞ്ഞതിങ്ങനെ…

‘മമ്മൂട്ടി സാറിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കാനുള്ള ആളായിട്ടില്ല ഞാന്‍. അത്രയ്ക്കും അനുഭവസമ്പത്തുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ എന്നെ വളരെ കൂളാക്കിയെടുത്തു. മമ്മൂക്ക, അല്ലെങ്കില്‍ മമ്മൂട്ടി സര്‍ എന്ന രീതിയില്‍ അല്ല അദ്ദേഹത്തെ ഞാന്‍ കണ്ടത്. ദുല്‍ഖറിന്റെ അച്ഛനായിട്ടായിരുന്നു.’

Related posts