പാലക്കാട്: മലന്പുഴ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് ഡാമിന്റെ നാലു ഷട്ടറുകളും ആറു സെന്റിമീറ്റർ കൂടി ഉയർത്തി. ഇന്നു രാവിലെയാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. കഴിഞ്ഞ ദിവസം മൂന്നു സെന്റിമീറ്ററാണ് ഉയർത്തിയിരുന്നത്. ഇതോടെ നാലു ഷട്ടറുകളും ഒന്പത് സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്.
ഇന്നു രാവിലെ 115 മീറ്റർ ജലനിരപ്പ് എത്തിയിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. വെള്ളം ഒഴുകിപ്പോകുന്ന കൽപ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.