പാലക്കാട്: സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾക്കെതിരേ രൂക്ഷവിമർശനവുമായി സംസ്ഥാന അവാർഡ് ജേതാവും മുതിർന്ന നടനുമായ ഇന്ദ്രൻസ്. സിനിമയുമായി ബന്ധപ്പെട്ട ഫാൻസ് അസോസിയേഷനുകൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് പ്രസ്ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. കോമഡി വേഷങ്ങൾ അഭിനയിക്കുന്നതിനേക്കാൾ പ്രയാസമാണ് സീരിയസ് കലാപാത്രങ്ങൾ അവതരിപ്പിക്കാൻ. പുതുതലമുറയിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും തന്റെ ഇഷ്ടനടൻ മധുവാണെന്നും ഇന്ദ്രൻസ് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.