രണ്ടാമതൊരു വിവാഹം കഴിക്കാന്‍ വാപ്പച്ചി തീരുമാനിച്ചു, പെണ്ണുകാണാന്‍ കൊണ്ടുപോയത് എന്നെയും അനിയനെയും, എന്നാല്‍ കല്യാണം മുടങ്ങിയത് അവസാന നിമിഷം, ഹനാന്‍ ആ രഹസ്യം തുറന്നുപറയുന്നു

ഒരു മീന്‍ വില്പനയിലൂടെ മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ പെണ്‍കുട്ടിയാണ് ഹനാന്‍. സോഷ്യല്‍മീഡിയയില്‍ ചിലര്‍ കൊല്ലാക്കൊല ചെയ്ത പെണ്‍കുട്ടി പിന്നീട് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവന്നു. അധിക്ഷേപം ചൊരിഞ്ഞവര്‍ പ്രകീര്‍ത്തിക്കാന്‍ മത്സരിക്കുന്നതിനിടെ ഹനാന്‍ തന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസുതുറന്നു.

പിതാവും മാതാവും തമ്മിലുള്ള പ്രശ്‌നങ്ങളെപ്പറ്റി ഒരു ചാനല്‍ പരിപാടിയിലാണ് അവള്‍ മനസുതുറന്നത്. തന്റെ മാതാവുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും അന്ന് പെണ്ണു കാണാന്‍ തന്നെയും അനിയനെയും കൂട്ടിയാണ് അദ്ദേഹം പോയതെന്നും ഹനാന്‍ പറഞ്ഞു.തന്റെ കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് ആലോചിച്ചിരുന്നത്.

എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ വാപ്പച്ചി അവരോട് കയര്‍ത്തു സംസാരിച്ചതോടെ ആ വിവാഹം മുടങ്ങുകയായിരുന്നെന്നും ഹനാന്‍ വെളിപ്പെടുത്തി. വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. അദ്ദേഹത്തിന് 41 വയസ് മാത്രമേ ആയിട്ടുള്ളു. അദ്ദേഹവും ഒരു മനുഷ്യനല്ലേയെന്നും ഹനാന്‍ ചോദിക്കുന്നു. ഉമ്മച്ചിയുമായി പെരുത്തപ്പെടാന്‍ വാപ്പച്ചിക്ക് സാധിക്കില്ലെന്ന് ബോധ്യമുണ്ടെന്നും ഹനാന്‍ പറഞ്ഞു.

Related posts