ബ​ലേം അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്:  ചെ​റു​വ​യ​ൽ രാ​മ​നും ജ​യ്ശ്രീ​കു​മാ​റും ബ്ര​സീ​ലി​ലേക്ക്

ക​ൽ​പ്പ​റ്റ: പാ​ര ഫെ​ഡ​റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യും പാ​ര​മീ​സ് എ​മി​ലി​യോ​ഗോ​ൾ​ഡി മ്യൂ​സി​യ​വും സം​യു​ക്ത​മാ​യി ബ്ര​സീ​ലി​യ​ൻ പ​ട്ട​ണ​മാ​യ ബ​ലേ​മി​ൽ ഏ​ഴ് മു​ത​ൽ 10 വ​രെ ന​ട​ത്തു​ന്ന പ​തി​നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ലും പ​ന്ത്ര​ണ്ടാ​മ​ത് ബ്ര​സീ​ലി​യ​ൻ വം​ശീ​യ ജൈ​വ​ശാ​സ്ത്ര സിം​പോ​സി​യ​ത്തി​ലും ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തി​നു വ​യ​നാ​ട്ടി​ലെ പാ​ര​ന്പ​ര്യ ക​ർ​ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​നും ന​ര​വം​ശ​ശാ​സ്ത്ര​ഞ്ജ​നും കോ​ഴി​ക്കോ​ട് ക്ര​സ്റ്റ്(​സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ)​പ്രൊ​ജ​ക്ട് അ​സോ​സി​യേ​റ്റു​മാ​യ ജ​യ്ശ്രീ​കു​മാ​റും യാ​ത്ര​തി​രി​ച്ചു.

നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നു ദു​ബാ​യ്, സാ​വോ​പോ​ളോ വ​ഴി​യാ​ണ് ബ​ലേ​മി​ലേ​ക്കു ഇ​രു​വ​രു​ടെ​യും യാ​ത്ര. ഗോ​ത്ര​ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബ​ലേ​മി​ൽ അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ​ശാ​സ്ത്ര സ​മ്മേ​ള​നം. അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ വൈ​വി​ധ്യ സൊ​സൈ​റ്റി, ബ്ര​സീ​ലി​യ​ൻ സൊ​സൈ​റ്റി ഓ​ഫ് എ​ത്നോ​ബ​യോ​ള​ജി ആ​ൻ​ഡ് എ​ത്നോ ഇ​ക്കോ​ള​ജി എ​ന്നി​വ സ​മ്മേ​ള​ന​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​ര​ന്പ​രാ​ഗ​ത ജീ​വി​ത​ശീ​ല​ങ്ങ​ളും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ആ​സ്പ​ദ​മാ​ക്കി ശാ​സ്ത്രീ​യ, സാ​മൂ​ഹി​ക, നൈ​തി​ക, രാ​ഷ്ട്രീ​യ മാ​ന​ങ്ങ​ളി​ലു​ള്ള അ​ന്വേ​ഷ​ണ​വും ബ​ലേം സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ഗോ​ൾ​ഡി മ്യൂ​സി​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1988 ലാ​ണ് ന​ട​ത്തി​യ​ത്.

ഈ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ൽ​ക്കാ​ല​ത്ത് പ്ര​സി​ദ്ധ​മാ​യ ബ​ലേം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. ഗോ​ത്ര​സ​മു​ദാ​യ​ങ്ങ​ളും ജൈ​വ​വൈ​വി​ധ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​യും ഗോ​ത്ര​സ​മു​ദാ​യ​ങ്ങ​ളു​ടെ വാ​സ​സ്ഥ​ല​ത്തി​നും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ​ക്കും പാ​ര​ന്പ​ര്യ അ​റി​വു​ക​ൾ​ക്കും മേ​ലു​ള്ള അ​വ​കാ​ശ​ത്തെ​യും പ്ര​തി​പാ​ദി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​യാ​ണ് ബ​ലേം പ്ര​ഖ്യാ​പ​ന​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ലോ​ക​ത്തു​ണ്ടാ​യ മാ​റ്റ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വം​ശീ​യ ജൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ​യും ബ​ലേം പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം സ​മ്മേ​ള​നം വി​ല​യി​രു​ത്തും. 50ൽ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം ഗ​വേ​ഷ​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ച​തെ​ന്നു ജ​യ്ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും നി​യ​മ​ജ്ഞ​നു​മാ​യ ഡോ.​ഷാ​ജി തോ​മ​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​ണ്. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ​മ​സോ​ണ്‍ മേ​ഖ​ല​യി​ലെ ഗോ​ത്ര​ജ​ന​ത​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് ഡോ.​ഷാ​ജി തോ​മ​സ്. ഇ​ദ്ദേ​ഹ​മാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു രാ​മ​നും ജ​യ​ശ്രീ​കു​മാ​റി​നും അ​വ​സ​രം ഒ​രു​ക്കി​യ​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഒ​രു വേ​ദി​യി​ൽ കൊ​ണ്ടു​വ​രി​ക, അ​വ​രു​ടെ കാ​ലി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​ക്കു​ക എ​ന്നി​വ​യും സ​മ്മേ​ള​ന ല​ക്ഷ്യ​മാ​ണ്. ആ​റു പ​തി​റ്റാ​ണ്ടു​ക​ളാ​യി ജൈ​വ പൈ​തൃ​ക സം​ര​ക്ഷ​ണ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് മാ​ന​ന്ത​വാ​ടി ക​മ്മ​ന സ്വ​ദേ​ശി​യാ​യ രാ​മ​ൻ. വം​ശ​നാ​ശം നേ​രി​ടു​ന്ന​ത​ട​ക്കം 65 ല​ധി​കം ഇ​നം നെ​ൽ​വി​ത്തു​ക​ൾ കൃ​ഷി​ചെ​യ്തു സം​ര​ക്ഷി​ക്കു​ന്ന രാ​മ​ൻ 2011ൽ ​ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ജൈ​വ​വൈ​വി​ധ്യ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്തി​രു​ന്നു.

Related posts