വിദേശ വനിത കൊല്ലപ്പെട്ട കേസ്: സിബിഐ അന്വേഷണം വേണ്ട; മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

കേസിൽ സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം എന്ന ആവശ്യം പ്രസക്തമല്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. കേസ് അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഹൈക്കോടതി ആണ്‍സുഹൃത്തിന്‍റെ ഹർജി തള്ളുകയായിരുന്നു.

Related posts