കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയെന്നു പരാതി. സംഭവത്തില്‍ അമ്പലപ്പുഴ സ്വദേശിയും സ്വകാര്യബാങ്ക് ജീവനക്കാരനുമായ അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ ഉടമ പോലും അറിയാതെ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഭര്‍ത്താവിന്റെ നീക്കങ്ങളും സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യനിമിഷങ്ങളുടേതുള്പ്പെടെയുള്ള ദൃശ്യങ്ങളും പകര്‍ത്തി.
ഇതിനിടെ തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതി ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ തന്നെ ഉപയോഗിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. യുവതിയെയും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.