മ​ട​വീ​ഴ്ച ; കുട്ടനാട്ടിൽ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി  കൃഷി വകുപ്പ് `56.90 ല​ക്ഷം അ​നു​വ​ദി​ച്ചു

ആ​ല​പ്പു​ഴ: പ്ര​ള​യ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ട​വീ​ഴ്ച​യു​ണ്ടാ​യ 54 പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്ക് മ​ട കു​ത്തു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റ് തു​ക​യു​ടെ 20 ശ​ത​മാ​നം തു​ക മു​ൻ​കൂ​റാ​യി 56.90 ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം കൃ​ഷി വ​കു​പ്പി​ൽനി​ന്നും അ​നു​വ​ദി​ച്ചു. മ​ട​വീ​ഴ്ച സം​ഭ​വി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മ​ട കു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ 27.54 ല​ക്ഷം രൂ​പ​യും ച​ന്പ​കു​ളം പ​ഞ്ചാ​യ​ത്തി​ൽ 3.44 ല​ക്ഷം രൂ​പ​യും ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ൽ 50,000 രൂ​പ​യും അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 20,000 രൂ​പ​യും അ​ന്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 56,000 രൂ​പ​യും ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ 5.84 ല​ക്ഷം രൂ​പ​യും നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ 1.61 ല​ക്ഷം രൂ​പ​യും എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ൽ 3.88 ല​ക്ഷം രൂ​പ​യും പു​ന്ന​പ്ര നോ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 46,000 രൂ​പ​യും പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ലും പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലും ഒ​രു​ല​ക്ഷം രൂ​പ വീ​ത​വും പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ 3.50 ല​ക്ഷം രൂ​പ​യും ആ​ല​പ്പു​ഴ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ 7.37 ല​ക്ഷം രൂ​പ​യു​ടേ​യും ധ​ന​സ​ഹാ​യ​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ൽ നി​ന്നും ദ്രു​ത​ക​ർ​മ സേ​ന​യെ മ​ട കു​ത്തു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ നി​യോ​ഗി​ച്ചു.

Related posts