തൊടുപുഴ: വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് നാലു പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു.
സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പരിശോധനയില്‍ 20 വിരലടയാളങ്ങളും കൊല നടന്ന വീട്ടില്‍ നിന്നും പോലീസിനു ലഭിച്ചു. പരിശോധനയില്‍ ആറു പേരുടെ വിരലടയാളങ്ങളാണ് ഇതെന്ന് വ്യക്തമായി.
ഇവ ശാസ്ത്രീയ പരിശോധനക്കയച്ചിരിക്കുകയാണ്. ഇന്ന് രാവിലെ നൂതന സാങ്കേതിക വിദ്യയായ സ്പെക്ട്ര ഉപയോഗിച്ച് പ്രദേശത്ത് മൊബൈല്‍ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന.
കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച കോള്‍ ലിസ്റ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൃഷ്ണനുമായി ഏറ്റവുമധികം പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്.
കൃഷ്ണന് മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള ഏര്‍പ്പാടുകള്‍ ഇയാളുമായി നടത്തിയിരുന്നതായും വസ്തു, പണ ഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു. ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനു പുറമെ ഒട്ടേരെ പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്യുകയും ചെയ്തു.
സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന. കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച കോള്‍ ലിസ്റ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കൃഷ്ണനുമായി ഏറ്റവുമധികം പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കൃഷ്ണന് മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള ഏര്‍പ്പാടുകള്‍ ഇയാളുമായി നടത്തിയിരുന്നതായും വസ്തു, പണ ഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.
ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനു പുറമെ ഒട്ടേരെ പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്യുകയും ചെയ്തു. പ്രത്യേക പട്ടിക തയാറാക്കിയാണ് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നത്.
ജില്ലാ പോലീസ് ചീഫ് കെ.ബി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പോലീസ് കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തത്. കൃഷ്ണനു പുറമെ ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ വീടിനു സമീപത്തെ കുഴിയില്‍ നിന്നും കണ്ടെത്തിയത്.
അജ്ഞാതന്‍ എവിടെ
കൃഷ്ണന്റെ സന്തതസഹചാരിയായി താടി വച്ച ഒരാള്‍ പതിവായി ബൈക്കില്‍ ഇവരുടെ വീട്ടില്‍ എത്താറുണ്ടെന്ന് സഹോദരന് പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ സംഭവത്തിനു ശേഷം ഇയാളെ കണ്ടിട്ടില്ലെന്നും കൂടുതല്‍ ഒന്നുമറിയില്ലെന്നുമാണ് സഹോദരന് പോലീസിനോട് പറഞ്ഞത്.
കൃഷ്്ണെ എല്ലാ കാര്യങ്ങളിലും ഇയാള്‍ക്ക് മേല്‍നോട്ടമുണ്ടായിരുന്നു. കൂടാതെ മന്ത്രവാദത്തിനും മറ്റുമായി ആഡംബര കാറുകളിലും മറ്റും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കൃഷ്ണനെ കാണാനെത്തിയിരുന്നതായും ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.
കൊലപാതകം മോഷണം ലക്ഷ്യമിട്ടല്ല
കൊലപാതകം നടത്തിയത് മോഷണം മുന്നില്ക്കണ്ടല്ലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടു നീങ്ങുന്നത്. കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയല്ലെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലും പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ഇവര്‍ക്കുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
കൊലക്കു പിന്നില്‍ കൃഷ്ണനെയും കുടുംബത്തെയും അടുത്തറിയാവുന്നവരാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. മോഷണം നടത്താനെത്തുന്നവര്‍ നാലു പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ കുഴിയെടുത്ത് മൂടാനുള്ള സാധ്യതകളും പോലീസ് തള്ളിക്കളഞ്ഞു.
അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ചും
തമിഴ്നാട് കേന്ദ്രീകരിച്ച് കൃഷ്ണന് ചില ഇടപാടുകള്‍ നടത്തിയിരുന്നതായുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഇത് മന്ത്രവാദവുമായി ബന്ധപ്പെട്ടാണോ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണോ എന്നതിനെ സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല.
കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിനു ശേഷം കുഴിച്ചു മൂടാനുപയോഗിച്ച കുഴി തമിഴ്നാട്ടുകാരുടെ നിര്‍മാണ രീതിയാണെന്നും സംശയമുയര്‍ന്നിരുന്നു. ഇതാണ് അന്വേഷണം തമിഴ്നാട്ടിലേക്കും നീട്ടാന്‍ കാരണം. തമിഴ്നാട്ടിലെ ആശുപത്രികളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
ജ്യോത്സ്യന്മാര് നിരീക്ഷണത്തില്‍
കൃഷ്ണന് ഏലസുകളും മറ്റും നിര്‍മിച്ചു നല്‍കിയിരുന്ന തൊടുപുഴ മേഖലയിലെ ചില ജ്യോത്സ്യന്മാരും പോലീസ് നിരീക്ഷണത്തിലാണ് തൊടുപുഴയിലും മുട്ടത്തുമുള്ള ചില ജ്യോത്സ്യന്മാരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവര്‍ പലപ്പോഴും മന്ത്രവാദ ക്രിയകള്‍ക്കായി കൃഷ്ണെ വീട്ടിലെത്തിയിരുന്നു.
വന്‍തുക ഇവര്‍ ഇയാളില്‍ നിന്നും ഈടാക്കിയിരുന്നതായും പറയപ്പെടുന്നു. മന്ത്രവാദത്തിനു മറ്റുമായി പുറമെ നിന്നും എത്തുന്നവരോടും കൃഷ്്ണന് വലിയ തുക ഈടാക്കിയിരുന്നു. നിധിഎടുത്തു നല്‍കാമെന്ന് ചിലരോട് പറഞ്ഞിരുന്നതായും പറയപ്പെടുന്നു.
ഭയന്നുള്ള ജീവിതം
അടുത്ത നാളുകളില്‍ കൃഷ്ണനും കുടുംബവും ആരെയോ ഭയപ്പെട്ടിരുന്നതായി ഇവരുടെ ചെയ്തികളില്‍ നിന്നും വ്യക്തമായിരുന്നു. ഇവരുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. കൂടാതെ കുടുംബാംഗങ്ങള്‍ എല്ലാവരും ഭയപ്പാടോടെയാണ് അടുത്ത നാളുകളില്‍ കാണപ്പെട്ടിരുന്നത്.
വെണ്മണിയിലെ ഇരുമ്പുപണിക്കാരനാണ് കൃഷ്ണന് ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. കഠാര ഉള്‍പ്പെടെ കൃഷ്ണന് പണിയിച്ചിരുന്നുവെന്നും പതിവായി കൊണ്ടു നടക്കാറുണ്ടെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.