കൊടുവായൂർ: വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ടൗണിൽ കുന്നുകൂടുന്ന മാലിന്യം ദുരിതമാകുന്നതായി പരാതി. പിട്ടുപീടിക, ആൽത്തറ, കുഴൽമന്ദം, പാലക്കാട് റോഡ്, പുതുനഗരം പാത എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്നും മറ്റുമുള്ള പച്ചക്കറി തുടങ്ങിയ മാലിന്യം നിറഞ്ഞു കിടക്കുകയാണ്.
കടുത്ത ദുർഗന്ധംമൂലം റോഡിൽ കൂടി കാൽനടയാത്രപോലും അസാധ്യമാണ്. രണ്ടുമാസംമുന്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടൗണിൽനിന്നും മാലിന്യം നീക്കം ചെയ്തിരുന്നു. മാലിന്യക്കൂന്പാരംമൂലം കൊതുകുശല്യവും പകർച്ചവ്യാധി ഭീഷണിയും ശക്തമാണ്.
ജംഗ്ഷനിൽനിന്നും പാലക്കാട് റോഡിലേക്ക് തിരിയുന്നിടത്ത് ചാക്കിൽകെട്ടിയ മാലിന്യം നിക്ഷേപിക്കുന്നതും വാഹന സഞ്ചാരത്തിനു തടസമാകുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മാലിന്യം റോഡിലേക്ക് ഒഴുകിയെത്തി.
കിഴക്കേത്തല മുതൽ പിട്ടുപീടിക വരെയുള്ള രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്ക് വീതികുറവാണ്. മാലിന്യം നീക്കാത്തത് ഗതാഗതപ്രശ്നത്തിനും കാരണമാകുകയാണ്.
ു